35 മണിക്കൂർ, ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ: ഇവർക്കാര് ഭക്ഷണം നൽകും ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 3, 2021

35 മണിക്കൂർ, ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ: ഇവർക്കാര് ഭക്ഷണം നൽകും ?

തൃശ്ശൂർ: 35 മണിക്കൂർ നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥർ ഒരുങ്ങിക്കഴിഞ്ഞു. ദൈർഘ്യമേറിയ വോട്ടെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരാണ് ബൂത്തുകളിലേയ്ക്കെത്തുന്നത്. ഇവർക്കു പുറമേ റിസർവ് ഉദ്യോഗസ്ഥരുമുണ്ട്. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ആശാപ്രവർത്തകരെയും സമ്പൂർണ വീഡിയോ കവറേജിനായി അക്ഷയ പ്രവർത്തകരെയും ബൂത്തുകളിൽ വിന്യസിക്കുന്നുണ്ട്. ഇവർക്കെല്ലാം ഭക്ഷണം ആരു നൽകുമെന്ന ചോദ്യമാണുയരുന്നത്.ഇത്തവണ സംസ്ഥാനത്തൊട്ടാകെ 40,771 പോളിങ് സ്റ്റേഷനുകളുണ്ട്. നിലവിലുള്ള 25041-നു പുറമേ കോവിഡ് പരിഗണിച്ച് 15,730 അനുബന്ധ പോളിങ് സ്റ്റേഷനുകൾ കൂടി രൂപവത്കരിച്ചതിനാലാണിത്. ഇവിടത്തെ ഓരോ ബൂത്തിലും നാല് ഉദ്യോഗസ്ഥർ വീതം തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടാകും.ബൂത്തു ചുമതലകളുള്ള ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകുമെങ്കിലും തീർത്തും അപരിചിതമായ ഇടങ്ങളിലെത്തുന്ന ഇവർക്ക് ഭക്ഷണം ലഭിക്കാൻ സൗകര്യങ്ങളുണ്ടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥരിലേറെയും സ്ത്രീകളുമാണ്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങളനുസരിച്ച് എങ്ങനെ ഭക്ഷണം ലഭിക്കുമെന്ന ആശങ്ക ഇവർക്കിടയിൽ വ്യാപകമായുണ്ട്. ബൂത്തുകളിലെ സ്ഥാനാർഥികളുടെ ഏജന്റുമാർ ഇവർക്ക് ഭക്ഷണം എത്തിച്ചുനൽകാറുണ്ട്. ചില സമയങ്ങളിൽ ഇത് തർക്കത്തിനും ഇടയാക്കാറുണ്ട്. അതേസമയം പോളിങ്ങിനിടെ ഭക്ഷണം കഴിക്കാൻ ഇടവേള നൽകണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ കമ്മിഷൻ പ്രതികരിച്ചിട്ടില്ല.ഏപ്രിൽ അഞ്ചിന് രാവിലെ എട്ടു മണിക്കാണ് ഉദ്യോഗസ്ഥർ അതത് സംഭരണകേന്ദ്രത്തിലെത്തേണ്ടത്. ഉച്ചയോടെ പോളിങ് സാമഗ്രികളുമായി ബൂത്തുകളിലെത്തും. പിന്നീട് ബൂത്ത് വിട്ട് പുറത്തിറങ്ങാൻ സാധിക്കില്ല. ഇത്തവണ തിരഞ്ഞെടുപ്പ് 12 മണിക്കൂർ നീണ്ടുനിൽക്കും. രാവിലെ ഏഴിനാരംഭിച്ച് വൈകീട്ട് ഏഴിനാണ് അവസാനിക്കുക. കോവിഡ് ബാധിതർക്ക് വേണ്ടി അവസാന ഒരു മണിക്കൂർ നീക്കിവെച്ചിട്ടുള്ളതിനാലാണിത്. മാർച്ച് 17 വരെയുള്ള കോവിഡ് ബാധിതർക്കേ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാനായിട്ടുള്ളൂ. പോളിങ് പൂർത്തിയാക്കി എല്ലാം ഒത്തുനോക്കി തിരിച്ച് സംഭരണകേന്ദ്രത്തിലേയ്ക്കെത്തിക്കുമ്പോൾ പിന്നെയും മണിക്കൂറുകൾ കഴിയും. തദ്ദേശതിരഞ്ഞെടുപ്പിനിടെ ചില ജില്ലകളിൽ കുടുംബശ്രീ അംഗങ്ങൾ പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിച്ചുനൽകിയിരുന്നു. നിലവിൽ തൃശ്ശൂർ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിൽ കുടുംബശ്രീ ഭക്ഷണവിതരണത്തിന് ധാരണയിലെത്തിക്കഴിഞ്ഞു. കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും നടപടികൾ പുരോഗമിക്കുന്നുണ്ട്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനിടെ ഉദ്യോഗസ്ഥർക്ക് സമയത്ത് ഭക്ഷണം വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/39FFYFw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages