തമിഴ്‌നാട്ടിൽ ജയറാമിന്റെ വോട്ടിന് 25 വയസ്സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 6, 2021

തമിഴ്‌നാട്ടിൽ ജയറാമിന്റെ വോട്ടിന് 25 വയസ്സ്

ചെന്നൈ: രണ്ടരപ്പതിറ്റാണ്ടായി തമിഴ്നാട്ടിൽ വോട്ടുരേഖപ്പെടുത്തുന്ന നടൻ ജയറാം ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാവിലെതന്നെ വിരുഗമ്പാക്കത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ പാർവതി, മക്കളായ കാളിദാസൻ, മാളവിക എന്നിവർക്കൊപ്പം എത്തിയായിരുന്നു വോട്ട് ചെയ്തത്. ആദ്യകാലത്ത് നാട്ടിലായിരുന്നു വോട്ടുചെയ്തിരുന്നത്. എന്നാൽ പിന്നീട് ചെന്നൈയിൽ സ്ഥിരതാമസമാക്കിയതോടെ വോട്ടും ഇവിടേക്ക് മാറ്റി. എവിടെയായിരുന്നാലും വോട്ടുചെയ്യാൻ എത്തുമെന്ന് ജയറാം പറഞ്ഞു. ഇതു നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിനിമാതാരങ്ങൾ മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിലും ഇവിടെയും മത്സരിക്കുന്നവർ എല്ലാവരും സുഹൃത്തുകളാണെന്നായിരുന്നു ജയറാമിന്റെ പ്രതികരണം. Content Highlights:Jayaram, Parvathy, Kalidas, Malavikacast their vote in Chennai, Tamilnadu Election


from mathrubhumi.latestnews.rssfeed https://ift.tt/2Oumw7y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages