ഇന്ത്യന്‍ 2: ഷങ്കറിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്ഷന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 1, 2021

ഇന്ത്യന്‍ 2: ഷങ്കറിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്ഷന്‍സ്

ചെന്നൈ: സംവിധായകൻ ഷങ്കറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട്നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്. കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 പൂർത്തിയാകാതെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ നിന്ന് ഷങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ ചിത്രത്തിന്റെ ആകെ ബജറ്റ് 150 കോടിയാണെന്നാണ് പറഞ്ഞിരുന്നത്. ഇതുവരെ 236 കോടിയാണ് ചിത്രത്തിന് വേണ്ടി ചിലവഴിച്ചുവെങ്കിലും സിനിമ പൂർത്തിയായിട്ടില്ല. സംവിധായകൻ ഷങ്കറിന് 40 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അതിൽ 14 കോടി നൽകി കഴിഞ്ഞുവെന്നും ഹർജിയിൽ പറയുന്നു. ഷങ്കർ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ പാടില്ലെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ദിൽ രാജു നിർമ്മിച്ച് രാം ചരൺ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കറാണ്. രൺവീർ സിങ്ങിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവും ഷങ്കർ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. അതിനിടെയാണ് ലൈക്ക പ്രൊഡക്ഷൻ നിയമനടപടിയുമായി മുന്നോട്ട് പോയത്. 1996 ൽ ഷങ്കർ-കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയ്ക്കെതിരേ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായാണ് കമൽ ചിത്രത്തിൽ എത്തിയത്. കമൽഹാസന് പുറമേ സുകന്യ, മനീഷ കൊയ്രാള, ഊർമിള മണ്ഡോദ്കർ, നെടുമുടി വേണു, നാസർ, കസ്തൂരി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇന്ത്യന് സംഗീതം ഒരുക്കിയത്. എ.ആർ റഹ്മാനായിരുന്നു. Content Highlights:Lyca seeks ban on director Shankar, Madras High courts decision,Indian 2 Movie


from mathrubhumi.latestnews.rssfeed https://ift.tt/3wk3SjQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages