കോട്ടയം: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സ്വതന്ത്ര ട്രസ്റ്റ് ആണെന്നും 1934-ലെ സഭാ ഭരണഘടന ഈ പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം അഡീഷണൽ മുൻസിഫ് കോടതി ഉത്തരവിട്ടു.ഇതുസംബന്ധിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി കോടതി തള്ളി. മണർകാട് പള്ളി, മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്നതല്ലാത്തതിനാൽ സ്വന്തം ഭരണഘടനപ്രകാരമാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഭരിക്കപ്പെടേണ്ടത്. 1934-ലെ ഭരണഘടന ബാധകമല്ലാത്തതിനാൽ 2017-ലെ കെ.എസ്.വർഗീസ് കേസിലെ സുപ്രീംകോടതി വിധി ബാധിക്കില്ലെന്ന പള്ളിയുടെ വാദവും കോടതി അംഗീകരിച്ചു.മണർകാട് പള്ളിഭരണം റിസീവറെ ഏൽപ്പിക്കണമെന്നും 1934-ലെ ഭരണഘടനപ്രകാരം ഈ പള്ളി ഭരിക്കപ്പെടണമെന്നും മറ്റും ആവശ്യപ്പെട്ടാണ് കോടതിയെ ഓർത്തഡോക്സ് വിഭാഗം സമീപിച്ചത്. ഓർത്തഡോക്സ് വൈദികരെ ശുശ്രൂഷകൾ ചെയ്യുന്നതിൽനിന്ന് തടയരുതെന്നാവശ്യപ്പെട്ട് നൽകിയ ഇൻജക്ഷൻ പെറ്റീഷനും കോടതി തള്ളി. അഭിഭാഷകരായ അനിൽ ഡി.കർത്താ, പി.ജെ.ഫിലിപ്പ്, രാജീവ് പി.നായർ, വി.ടി.ദിനകരൻ, ബോബി ജോൺ എന്നിവർ മണർകാട് പള്ളിക്കുവേണ്ടി കോടതിയിൽ ഹാജരായി. വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് മാർ ദീയസ്‌ക്കോറോസ്കോട്ടയം: മണർകാട് പള്ളിക്കേസുമായി ബന്ധപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽനിന്നുണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. പള്ളിഭരണത്തിന് റിസീവറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലാണ് വ്യാഴാഴ്ച വിധിയുണ്ടായത്. വിധിയുടെ പകർപ്പ് ലഭിച്ചശേഷം ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3wHkkKX
via
IFTTT
No comments:
Post a Comment