രാജ്യത്ത് ഇതുവരെ വാക്സിനെടുത്തത് 1.33 ശതമാനം മാത്രം; കേരളത്തിൽ 2.01 ശതമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 19, 2021

രാജ്യത്ത് ഇതുവരെ വാക്സിനെടുത്തത് 1.33 ശതമാനം മാത്രം; കേരളത്തിൽ 2.01 ശതമാനം

കോഴിക്കോട്: രാജ്യത്ത് ഇതുവരെ രണ്ടുഡോസ് വാക്സിനും ലഭിച്ചത് 1,61,91,514 പേർക്ക്. രാജ്യത്തെ ജനസംഖ്യയുടെ 1.33 ശതമാനം മാത്രമാണിത്. വാക്സിനേഷൻ കൂടുതൽപേരിലെത്തിക്കുകയാണ് കോവിഡ് രണ്ടാം തരംഗത്തിനു തടയിടാൻ പ്രധാന പോംവഴിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴാണ് ഈ സാഹചര്യം. ജനസംഖ്യയ്ക്ക് ആനുപാതികമായി വാക്സിൻ കുത്തിവെപ്പ് നടത്തിയെങ്കിൽമാത്രമേ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ കഴിയൂവെന്നും ഇപ്പോഴുള്ള രീതി പിന്തുടർന്നാൽ വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിന് കാലതാമസം എടുത്തേക്കാമെന്നും അവർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ ഞായറാഴ്ചവരെ രണ്ടാം ഡോസ് വാക്സിൻ ലഭിച്ചത് 6,73,960 പേർക്കാണ് ഇത് ആകെ ജനസംഖ്യയുടെ 2.01 ശതമാനം വരും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വാക്സിൻ വിതരണം ശതമാനത്തിൽ സംസ്ഥാനം-കേന്ദ്രഭരണപ്രദേശം വാക്സിൻ (രണ്ടുഡോസും ലഭിച്ചവർ) ജനസംഖ്യ ശതമാനം ആന്ധ്രാപ്രദേശ് 5,97,947 8,45,80,777 0.70 അരുണാചൽപ്രദേശ് 36,852 13,83,727 2.66 അസം 2,90,745 3,12,05,576 0.93 ബിഹാർ 6,82,953 10,40,99,452 0.65 ചണ്ഡീഗഢ് 25,520 10,55,450 2.41 ഛത്തീസ്ഗഢ് 4,93,552 2,55,45,198 1.93 ഡൽഹി 4,51,598 1,67,87941 2.69 ഗോവ 45,278 14,58,545 3.10 ഗുജറാത്ത് 14,15,632 6,04,39,692 2.34 ഹരിയാണ 3,16,552 2,53,51462 1.24 ഹിമാചൽപ്രദേശ് 1,34,355 68,64,602 1.95 ജമ്മുകശ്മീർ 2,30,405 1,22,67,032 1.87 ജാർഖണ്ഡ് 3,39,902 3,29,88,134 1.03 കർണാടകം 7,42,880 6,10,95,297 1.21 കേരളം 6,73,960 3,34,06061 2.01 മധ്യപ്രദേശ് 7,57,281 7,26,26,809 1.04 മഹാരാഷ്ട്ര 12,89,185 11,23,74,333 1.14 മണിപ്പുർ 50,010 25,70,390 1.94 മേഘാലയ 43,950 29,66,889 1.48 മിസോറം 31,701 10,97,206 2.88 നാഗലാൻഡ് 30,527 19,78,502 1.54 ഒഡിഷ 6,03177 4,19,74,218 1.43 പഞ്ചാബ് 2,06,561 2,77,43,338 0.74 രാജസ്ഥാൻ 13,66,308 6,85,48,437 1.99 സിക്കിം 20,729 6,10,577 3.39 തമിഴ്നാട് 6,058,37 7,21,47,030 0.83 തെലങ്കാന 3,67,297 3,50,03674 1.04 ത്രിപുര 1,14,048 36,73917 3.10 ഉത്തർപ്രദേശ് 16,10,042 19,98,12,341 0.80 ഉത്തരാഖണ്ഡ് 2,40,780 1,0086,292 2.38 പശ്ചിമബംഗാൾ 11,62,724 9,12,76,115 1.27 ആൻഡമാൻ 6568 3,80,581 1.72 ദാദ്ര നഗർഹവേലി 6562 3,43,709 1.90 ദാമൻ ദിയു 4617 2,43,247 1.89 ലഡാക്ക് 10,662 2,74,000 3.89 ലക്ഷദ്വീപ് 2992 64,473 4.64 പുതുച്ചേരി 13,683 1,24,7953 1.09 * ജനസംഖ്യ 2011 സെൻസസ് പ്രകാരം * വാക്സിൻ വിതരണം 18/04/21 വരെ ആകെ വാക്സിൻ വിതരണം-12,26,22,590 (10,64,31,076 + 1,61,91,514) ആകെ ജനസംഖ്യ-121,085,4977 രണ്ടു ഘട്ടവും പൂർത്തിയാക്കിയവർ -1.33 ശതമാനം എല്ലാവർക്കും വാക്സിൻ നൽകണം കുറച്ചുപേരെ മാറ്റിനിർത്തി ഒരു പ്രത്യേക പ്രായപരിധിയിലുള്ളവർക്കുമാത്രം വാക്സിൻ നൽകിയതുകൊണ്ട് കോവിഡിനെ നിയന്ത്രിക്കാൻ കഴിയില്ല. ഇത് വൈറസിന് ജനിതകമാറ്റത്തിനും തിരിച്ചുവരവിനും വഴിയൊരുക്കും. ഒരുപക്ഷേ, വാക്സിൻ എടുത്തവർക്കുപോലും വീണ്ടും രോഗം വരാൻ ഇതുകാരണമായേക്കാം-ഡോ. ബി. ഇക്ബാൽ,ആരോഗ്യവിദഗ്ധൻ, സംസ്ഥാന ആസൂത്രണബോർഡ് അംഗം കോവിഡ് ടെസ്റ്റുകൾ കൂട്ടണം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തുന്നത് വ്യാപനസാധ്യത നിയന്ത്രിക്കാൻ സഹായിക്കും. 45 വയസ്സിനുമുകളിൽ വാക്സിൻ എടുക്കാത്തവരുണ്ടെങ്കിൽ ഉടൻ വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്-ഡോ. മുഹമ്മദ് അഷീൽ,എക്സിക്യുട്ടീവ് ഡയറക്ടർ,കേരള സാമൂഹ്യസുരക്ഷാ മിഷൻ


from mathrubhumi.latestnews.rssfeed https://ift.tt/3ebKhKm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages