തിരുവനന്തപുരം: വാക്സിൻ പണം നൽകി വാങ്ങണമെങ്കിൽ കേരളത്തിന് 1300 കോടി രൂപയോളം ചെലവുവരും. താങ്ങാവുന്ന വിലയ്ക്ക് വാക്സിൻ ലഭിക്കാതിരുന്നത് കോവിഡിനെ അതിജീവിക്കുന്നതിൽ വലിയ വെല്ലുവിളി ഉയർത്താമെന്ന ആശങ്ക മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ പിണറായി വിജയൻ അറിയിച്ചു. ഇതുവരെ 55.09 ലക്ഷം പേർക്ക് വാക്സിന്റെ ഒന്നാമത്തെ ഡോസും 8.37 ലക്ഷം പേർക്ക് രണ്ടാമത്തെ ഡോസും നൽകി. 45 വയസ്സിലധികമുള്ള 1.13 കോടി ആളുകളുണ്ട്. ഇപ്പോഴുള്ള സ്റ്റോക്ക് രണ്ടു ദിവസംകൊണ്ട് തീരും. അതിനാൽ 50 ലക്ഷം ഡോസുകൂടി എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. സാമ്പത്തിക പരാധീനത പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കണം. 400 രൂപയ്ക്ക് വാക്സിൻ വാങ്ങണം എന്നുണ്ടെങ്കിൽ ഏകദേശം 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിനുമേൽ അധിക സാമ്പത്തികബാധ്യത അടിച്ചേൽപ്പിക്കും എന്നതും വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Content Highlights: Kerala CM Pinarayi Vijayan urges PM Modi to make Covid-19 vaccines free
from mathrubhumi.latestnews.rssfeed https://ift.tt/3aA65yl
via
IFTTT
No comments:
Post a Comment