ന്യൂഡൽഹി:കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1038 മരണവും 2,00,739 കേസുകളുമാണ് സ്ഥിരീകരിച്ചത്. കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകൾ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിക്കുന്നത്. ലോകത്ത് അമേരിക്കയിൽ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയർന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേർക്കാണ് വാക്സിൻ നൽകിയത്. Content Highlights:Total vaccination: 11,44,93,238
from mathrubhumi.latestnews.rssfeed https://ift.tt/3dlNjwy
via
IFTTT
No comments:
Post a Comment