കുമ്മനത്തെ ഒപ്പമിരുത്തി മുരളീധരനെ പ്രശംസിച്ച് ഒ. രാജഗോപാൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 15, 2021

കുമ്മനത്തെ ഒപ്പമിരുത്തി മുരളീധരനെ പ്രശംസിച്ച് ഒ. രാജഗോപാൽ

തിരുവനന്തപുരം: നേമത്തെ യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ, ബി.ജെ.പിക്ക് ശക്തനായ പ്രതിയോഗിയാണെന്ന് ഒ. രാജഗോപാൽ എം.എൽ.എ. തന്റെ അനുഗ്രഹം വാങ്ങാനെത്തിയ നേമത്തെ ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിക്കൊണ്ടായിരുന്നു രാജഗോപാലിന്റെ പ്രതികരണം. ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരൻ. അദ്ദേഹം കെ. കരുണാകരന്റെ മകനാണ് - രാജഗോപാൽ മാധ്യമപ്രവർത്തകരോടായി പറഞ്ഞു. നേമത്തേക്ക് മുരളീധരന്റെ വരവ് മത്സരത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചോദ്യത്തിനോടാണ് രാജഗോപാൽ ഇങ്ങനെ പ്രതികരിച്ചത്. കവടിയാറിലെ എം.എൽ.എയുടെ ഫ്ലാറ്റിലെത്തിയ കുമ്മനം, രാജഗോപാലിനൊപ്പം ഊണു കഴിച്ചു. ഇതിനിടെയായിരുന്നു എതിർസ്ഥാനാർഥിയുടെ മഹത്ത്വം രാജഗോപാൽ വിവരിച്ചത്. ഇതിനുശേഷം ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ കുമ്മനം രാജശേഖരനെ തന്റെ പിൻഗാമിയായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ പാർട്ടിക്കു പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോ എന്നറിയില്ല. തനിക്കു കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും രാജഗോപാൽ പറഞ്ഞു. content highlights:o rajagopal praises k muraleedharan in presence of kummanam rajasekharan


from mathrubhumi.latestnews.rssfeed https://ift.tt/3rTdiQu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages