കോട്ടയം: സ്ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നാലെ തലമുണ്ഡനം ചെയ്ത് കോൺഗ്രസിനെ ഞെട്ടിച്ച ലതിക സുഭാഷ് പോർമുഖം തുറക്കുന്നു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന് ലതിക സുഭാഷ് സൂചന നൽകി. സ്വതന്ത്ര സ്ഥാനാർഥിയാകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്നു വൈകീട്ട് ഏറ്റുമാനൂരിൽ നടക്കുന്ന പ്രവർത്തകരുടെ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് അവർ മാധ്യമങ്ങളോട് പ്രതകരിച്ചു. തന്നെ പിന്തുണയ്ക്കുന്ന പലരും ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തന്നെ പിന്തുണയ്ക്കുന്നവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും ലതിക സുഭാഷ് പറഞ്ഞു. മുമ്പ് കോൺഗ്രസിൽ പലരും വിമത സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ അവരെയെല്ലാം ഉപദേശിച്ചിട്ടുണ്ട്. എന്നാൽ ഇന്നു താനും അതിന് നിർബന്ധിതയായി. പ്രവർത്തകരുടെ കൂട്ടായ തീരുമാനത്തിന് ശേഷമേ ഒരു ചുവടെങ്കിലും മുന്നോട്ടുവയ്ക്കുകയുള്ളുവെന്നും ലതിക സുഭാഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ലതിക സുഭാഷ് കെ.പി.സി.സി. ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും അവർ രാജിവെച്ചിരുന്നു.ലതികയെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. content highlights:Lathika Subhash hints contesting independently in Ettumanoor
from mathrubhumi.latestnews.rssfeed https://ift.tt/30G32zn
via
IFTTT
No comments:
Post a Comment