കുടുംബയോഗങ്ങളിൽ ‘കവലപ്രസംഗം’ വേണ്ടെന്ന് സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 29, 2021

കുടുംബയോഗങ്ങളിൽ ‘കവലപ്രസംഗം’ വേണ്ടെന്ന് സി.പി.എം.

കൊല്ലം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബയോഗങ്ങളിൽ ‘കവലപ്രസംഗം’ നടത്തരുതെന്ന് പ്രാദേശിക നേതൃത്വങ്ങളോട് സി.പി.എം. പ്രസംഗരീതി ഒഴിവാക്കി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കണം. ചോദ്യോത്തരരൂപത്തിലും സംവാദരീതിയിലും കാര്യങ്ങൾ വിശദീകരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അരമണിക്കൂറിലേറെ നീളരുതെന്നും നിർദേശമുണ്ട്.പ്രാദേശികനേതാക്കൾക്ക് പ്രസംഗിക്കാൻ സി.പി.എം. വിശദമായ കുറിപ്പ് നൽകിയിട്ടുണ്ട്. നന്നായി വായിച്ച് ഓരോ പ്രദേശത്തിനും ഊന്നൽനൽകേണ്ട കാര്യങ്ങൾ മനസ്സിലാക്കി സ്വന്തം ശൈലിയിൽ അവതരിപ്പിക്കാനാണ് നിർദേശം. സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളിൽ ഊന്നിയാവണം പ്രസംഗം. ഓരോ പ്രദേശത്തും എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയും നൽകണം.എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി 48 പേജുള്ള കുറിപ്പാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ‘സർക്കാരിനെതിരായ അപവാദപ്രചാരണങ്ങൾക്കുള്ള മറുപടി’ ഒരു ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനക്കരാർ, പി.എസ്.സി. സമരം തുടങ്ങിയവയ്ക്കെല്ലാം മറുപടി പറയണമെന്നാണ് നിർദേശം.ശ്രീ എം മുൻകൈയെടുത്ത് നടത്തിയ സി.പി.എം.-ആർ.എസ്.എസ്. ചർച്ചയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ‘നാട്ടിൽ സമാധാനമുണ്ടാക്കാനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുത്തതിനെ സംഘപരിവാർബന്ധമെന്നരീതിയിൽ വളച്ചൊടിച്ചെന്നാണ് സി.പി.എം. വ്യക്തമാക്കുന്നത്. സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ സംക്ഷിപ്തരൂപവും മികവിനുകിട്ടിയ അംഗീകാരങ്ങളും രണ്ടുഭാഗങ്ങളായി പ്രസംഗക്കുറിപ്പിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2QRCv0f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages