ചട്ടം പാലിക്കാത്ത ലോട്ടറി വിൽപ്പന വഞ്ചന -കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 2, 2021

ചട്ടം പാലിക്കാത്ത ലോട്ടറി വിൽപ്പന വഞ്ചന -കോടതി

കൊച്ചി: ലോട്ടറിച്ചട്ടം പാലിക്കാതെ സിക്കിം ലോട്ടറി വിറ്റുവെന്നതിലെ വഞ്ചനക്കുറ്റം വിചാരണയ്ക്കുമുമ്പ്‌ റദ്ദാക്കാനാവില്ലെന്ന്‌ ഹൈക്കോടതി. സിക്കിം സർക്കാരിന്‌ പരാതിയില്ലെന്നത്‌ അംഗീകരിച്ചാലും വിൽപ്പനയും മറ്റും നിയമം പാലിച്ചാണെന്ന്‌ വിശ്വസിച്ച്‌ ലോട്ടറി വാങ്ങിയ പൊതുജനം വഞ്ചിക്കപ്പെടുകയായിരുന്നെന്ന കുറ്റാരോപണം നിലനിൽക്കുമെന്ന്‌ ജസ്റ്റിസ്‌ വി.ജി. അരുൺ വ്യക്തമാക്കി.സിക്കിം സർക്കാർ ഉദ്യോഗസ്ഥർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നുകണ്ടാൽ അവരുടെ പേരിലും മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ നടപടി വേണ്ടിവരും. കേരളം, സിക്കിം സർ‌ക്കാരുകൾക്കും ഹർജിക്കാരനും പുറമേ കേരളത്തിലെ ജനങ്ങളുടെ കാര്യവും ഈ ഹർജിയിൽ പരിഗണിക്കണം.കേരളത്തിലെ ഭാഗ്യക്കുറി നിരീക്ഷണ സെല്ലിന്റെ പരാതിയിൽ 2010-ൽ പോലീസ്‌ എടുത്ത കേസ്‌ പിന്നീട്‌ സി.ബി.ഐ.ക്ക്‌ വിടുകയായിരുന്നു. നിയമം പാലിക്കാതെയുള്ള ലോട്ടറി വിൽപ്പനയുടെ പേരിലെടുത്ത കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എം.ജെ. അസോസിയേറ്റ്‌സ്‌ പങ്കാളിയായ ചെന്നൈയിലെ എൻ. ജയമുരുഗൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്‌.എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിലെ കേസിൽ അഞ്ചാംപ്രതിയാണ്‌ ഹർജിക്കാരൻ.


from mathrubhumi.latestnews.rssfeed https://ift.tt/3bUpQ3r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages