നിരപരാധിയാണെങ്കില്‍ ഈ വേദനയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം; കാമരാജിന് പിന്തുണയുമായി പരിണീതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 14, 2021

നിരപരാധിയാണെങ്കില്‍ ഈ വേദനയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം; കാമരാജിന് പിന്തുണയുമായി പരിണീതി

ബെംഗളൂരുവിൽ യുവതിയെ കൈയ്യേറ്റം ചെയ്തെന്ന പേരിൽ സസ്പെൻഷനിൽ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിന് പിന്തുണയേറുന്നു. കാമരാജിന്റെ നിരപരാധിത്വം തെളിഞ്ഞാൽ പരാതിക്കാരിയായ ഹിതേഷ ചന്ദ്രാണിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധിപേരാണ് രംഗത്ത് വന്നത്. സംഭവത്തിലെ സത്യാവസ്ഥ കണ്ടു പിടിക്കണമെന്നും. സൊമാറ്റോ ജീവനക്കാരൻ നിരപരാധിയാണെന്നാണ് താൻ കരുതുന്നതെന്നും അങ്ങനയെങ്കിൽ യുവതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നുമാണ് ബോളിവുഡ് നടി പരിണീതി ചോപ്ര ട്വിറ്ററിൽ കുറിച്ചു. സൊമാറ്റോ ഇന്ത്യ, ദയവായി സത്യാവസ്ഥ കണ്ടെത്തി പൊതുജനത്തെ അറിയിക്കുക. ഈ മാന്യവ്യക്തി നിരപരാധിയാണെങ്കിൽ ( അദ്ദേഹം നിരപരാധിയാണെന്ന് ഞാൻ കരുതുന്നു) പ്രതിസ്ഥാനത്തുള്ള യുവതിക്ക് ശിക്ഷ നൽകാൻ സഹായിക്കൂ. ഇത് തികച്ചും മനുഷ്യ രഹിതവും, ഹൃദയേഭദകവും അപമാനകരവുമാണ്. എനിക്ക് എങ്ങനെയാണ് സഹായിക്കാൻ പറ്റുകയെന്ന് ദയവായി അറിയിക്കൂ, പരിനീതി ചോപ്ര ട്വിറ്ററിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിലും നടി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം യുവതിയെ മർദിച്ചുവെന്ന് ആരോപണമുയർന്ന കാമരാജിന്റെ ചെലവ് സൊമാറ്റോ ഏറ്റെടുത്തു.ഇതോടൊപ്പം മർദനമേറ്റുവെന്ന് പരാതിപ്പെട്ട യുവതിയുടെ ചികിത്സച്ചെലവും കമ്പനി തന്നെയാണ് നോക്കുന്നത്. ഭക്ഷണം എത്തിക്കാൻ വൈകിയത് സംബന്ധിച്ച് യുവതിയും ഭക്ഷണവിതരണക്കാരനും തമ്മിലുള്ള തർക്കമാണ് പരാതിക്ക് ഇടയാക്കിയത്. വൈകിയെത്തിയ ഭക്ഷണം വേണ്ടെന്ന് പറഞ്ഞതോടെ ഭക്ഷണവിതരണക്കാരൻ ആക്രമിച്ചെന്നായിരുന്നു മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി വൈറ്റ് ഫീൽഡ് പോലീസിൽ പാരാതി നൽകിയത്. മർദനത്തിൽ മൂക്കിലുണ്ടായ മുറിവിന്റെ ചിത്രവും ഇവർ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. എന്നാൽ യുവതിയുടെ മോതിരം മൂക്കിൽതട്ടിയാണ് മുറിവുണ്ടായതെന്നും ഇത് താൻ മർദിച്ചുവെന്നതരത്തിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കാമരാജ് കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. കമ്പനിയുടെ മികച്ച റേറ്റിങ്ങുള്ള ജീവനക്കാരനാണ് കാമരാജെന്ന് കമ്പനിയും വ്യക്തമാക്കി. ഇതോടെ സാമൂഹികമാധ്യമങ്ങളിൽ സംഭവം വീണ്ടും ചർച്ചയാകുകയായിരുന്നു. അതേസമയം കാമരാജിനെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. Content Highlights:Parineeti Chopra Extends Support To Zomatos Delivery Executive Kamaraj, hitesha chandranee controversy


from mathrubhumi.latestnews.rssfeed https://ift.tt/2Q3QsI5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages