സ്ഥാനാർഥിപ്രഖ്യാപനം: പൊട്ടിത്തെറികൾ ലഘൂകരിക്കാൻ കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 11, 2021

സ്ഥാനാർഥിപ്രഖ്യാപനം: പൊട്ടിത്തെറികൾ ലഘൂകരിക്കാൻ കോൺഗ്രസ്

പത്തനംതിട്ട: സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷം പല മണ്ഡലങ്ങളിലും ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികളുടെ ആഘാതം പരമാവധി കുറയ്ക്കാൻ കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടവരും അവരുടെ അനുയായികളും ഉയർത്തുന്ന എതിർപ്പുകൾ നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. എ.ഐ.സി.സി. നിർദേശപ്രകാരമാണ് ഈ തയ്യാറെടുപ്പുകൾ.പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എല്ലാ മണ്ഡലങ്ങളിൽനിന്നുമുള്ള പ്രമുഖനേതാക്കളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും നേരിട്ട് കാര്യങ്ങൾ വിശദീകരിക്കും. സ്ഥാനാർഥിനിർണയത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കിയും തിരഞ്ഞെടുപ്പിന്റെ നിർണായകപ്രാധാന്യം ബോധ്യപ്പെടുത്തിയും അസംതൃപ്തരെ പരമാവധി ശാന്തരാക്കാൻ ശ്രമിക്കും. വലിയ പ്രതിഷേധമുണ്ടാകുന്ന മണ്ഡലങ്ങളിലേക്ക് മുതിർന്ന നേതാക്കളുടെ സംഘത്തെ അയച്ച് പ്രശ്നം പരിഹരിക്കാനും ശ്രമിക്കും. പട്ടിക പുറത്തുവന്നശേഷം പ്രചാരണത്തിന് തുടക്കമിടുമ്പോൾ ആഭ്യന്തരപ്രശ്നങ്ങൾ മണ്ഡലങ്ങളിൽ തലവേദനയാകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നൊരുക്കങ്ങൾ.മത്സരിക്കുന്ന ഡി.സി.സി. അധ്യക്ഷന്മാർക്ക് പകരം ചുമതലക്കാർ വന്നേക്കുംഅന്തിമ സ്ഥാനാർഥിപ്പട്ടികയിൽ ചില ഡി.സി.സി. അധ്യക്ഷന്മാർ സ്ഥാനംപിടിക്കാനുള്ള സാധ്യത നിലനിൽക്കേ, പകരം ചുമതല നൽകാനുള്ള നീക്കങ്ങളും സജീവം. ഇങ്ങനെയുള്ള ജില്ലകളിൽ എ.ഐ.സി.സി.യുടെ അംഗീകാരത്തോടെ മറ്റൊരു നേതാവിന് അധ്യക്ഷച്ചുമതല നൽകാനാണ് നീക്കം.


from mathrubhumi.latestnews.rssfeed https://ift.tt/3bCD4CY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages