അടയ്ക്കയെന്നു കരുതിപൊളിച്ചു; സ്‌ഫോടനത്തിൽ യുവതിയുടെ വിരലുകളറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 21, 2021

അടയ്ക്കയെന്നു കരുതിപൊളിച്ചു; സ്‌ഫോടനത്തിൽ യുവതിയുടെ വിരലുകളറ്റു

വടക്കാഞ്ചേരി : അടയ്ക്ക പൊളിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകളറ്റു. തളി പിലക്കാട് മാളിയേക്കൽ ആറ്റബീവി(31)ക്കാണ് പരിക്കേറ്റത്‌. പിലക്കാട്ടെ ഒരു വീട്ടുമുറ്റത്തിരുന്ന് അയൽവാസികളായ സ്ത്രീകൾ ശനിയാഴ്‌ച അടയ്ക്ക പൊളിക്കുകയായിരുന്നു. ഇതിനിടയിലാണ് അടയ്ക്കപോലുള്ള വസ്തു കൈയിലിരുന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കണ്ണിനും പരിക്കുണ്ട്.മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രണ്ട് വിരലുകളിൽ സ്റ്റീൽ കമ്പിയിട്ടു, രണ്ട് വിരലുകൾ ഭാഗികമായി മുറിച്ചുനീക്കി. സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ ഭീതിയിലാണ് നാല്‌ മക്കളുടെ അമ്മകൂടിയായ ആറ്റബീവി. പോലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്കക്കച്ചവടക്കാർ വിവിധ ഭാഗങ്ങളിൽനിന്ന് അടയ്ക്ക ശേഖരിച്ച് ഉണക്കി വില്പന നടത്തുന്നവരാണ്. പ്രാദേശികമായി സ്ത്രീകളാണ് തോട് കളയുന്നത്. ഇതിനിടയിൽ അടയ്ക്കരൂപത്തിലുള്ള സ്ഫോടകവസ്തു കൈയിൽപ്പെട്ടത് തിരിച്ചറിയാതെപ്പോയെന്ന് ആറ്റബീവി പറഞ്ഞു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽനിന്ന് പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മെഡിക്കൽ കോളേജിൽ ചെന്ന് ശസ്ത്രക്രിയ നടത്തി. മലയോരമേഖലകളിൽ വന്യജീവികളെ തുരത്താൻ പറമ്പുകളിൽ സ്‌ഫോടകവസ്തുക്കൾ വെയ്ക്കുന്നുവെന്ന ആക്ഷേപമുണ്ട്. അത്തരത്തിൽ അടയ്ക്കയോടൊപ്പം ചാക്കിൽ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2Pc61gk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages