ലുധിയാനയില്‍ അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബാങ്ക്ജീവനക്കാര്‍ എന്നിവര്‍ക്ക് കൂടി വാക്‌സിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 15, 2021

ലുധിയാനയില്‍ അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബാങ്ക്ജീവനക്കാര്‍ എന്നിവര്‍ക്ക് കൂടി വാക്‌സിന്‍

ചണ്ഡീഗഡ് : പഞ്ചാബിലെ ലുധിയാനയിൽ ജഡ്ജിമാർ, അധ്യാപകർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് കൂടി കോവിഡ്-19 വാക്സിൻ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു. വാക്സിൻ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇത് കൂടാതെ, ബാങ്ക് ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, സഹകരണസംഘങ്ങളിലെ ജീവനക്കാർ, ഭക്ഷ്യധാന്യ സംഘങ്ങളിലെ ജീവനക്കാർ എന്നിവർക്കും വാക്സിൻ നൽകും. ഈ വിഭാഗക്കാർക്ക് വാക്സിൻ വിതരണത്തിനുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടില്ല. അറുപത് വയസിന് മുകളിലുള്ളവർക്കും നാൽപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർക്കും വാക്സിൻ നൽകാനുള്ള കേന്ദ്രസർക്കാർ നടപടികൾ രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. മൂന്ന് കോടിയോളം വരുന്ന മുന്നണി കോവിഡ് പോരാളികൾക്ക് വാക്സിൻ വിതരണപ്രവർത്തനങ്ങൾ നടത്തി കൊണ്ടാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ യജ്ഞം ജനുവരിയിൽ ആരംഭിച്ചത്. ഫെബ്രുവരിയിൽ മാധ്യമപ്രവർത്തകർക്കു കൂടി തമിഴ്നാട് വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. രാജ്യത്തുടനീളം ഇതുവരെ 3.17 കോടി ജനങ്ങൾ വാക്സിൻ ഡോസുകൾ സ്വീകരിച്ചതായാണ് കണക്ക്. പഞ്ചാബുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചിരുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിനനിരക്കാണ് തിങ്കളാഴ്ച ഇന്ത്യയിൽ രേഖപ്പെടുത്തിയത്. 26,000 ത്തിലധികം പേർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. വാക്സിൻ വിതരണം ഉദ്യോഗാടിസ്ഥാനത്തിൽ നടത്തുന്നത് ദേശീയതാത്പര്യപ്രകാരമല്ലെന്നും അത് വിവേചനപരമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ തിങ്കളാഴ്ച അറിയിച്ചതിന് പിന്നാലെയാണ് വാക്സിൻ വിതരണം വിപുലീകരിച്ചു കൊണ്ടുള്ള ലുധിയാന ജില്ലാഭരണകൂടത്തിന്റെ വിജ്ഞാപനം പുറത്തു വന്നത്. ജഡ്ജിമാർക്കും ജുഡീഷ്യൽ ജീവനക്കാർക്കും അഭിഭാഷകർക്കും മറ്റ് നിയമപ്രവർത്തകർക്കും വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. വാക്സിൻ ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലും ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരവുമാണ് ഗുണഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേ സമയം ഇന്ത്യയിൽ വിതരണാനുമതിയുള്ള വാക്സിനുകളുടെ നിർമാതാക്കളായ ഭാരത് ബയോടെക്കും സിറം ഇൻസ്റ്റിട്യൂട്ടും സമൂഹത്തിലെ മറ്റ് വിഭാഗക്കാർക്കു കൂടി വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജികൾ പരിഗണിക്കണമെന്നാവസ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. Content Highlights: All Teachers, Journalists, Bankers Cleared For Covid Vaccine In Ludhiana


from mathrubhumi.latestnews.rssfeed https://ift.tt/2P1apyv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages