സി.പി.എമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശ്ശേരിയില്‍ ചന്ദ്രന്‍ പിള്ള വേണമെന്ന് ആവശ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 7, 2021

സി.പി.എമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശ്ശേരിയില്‍ ചന്ദ്രന്‍ പിള്ള വേണമെന്ന് ആവശ്യം

കൊച്ചി: സി.പി.എമ്മിൽ പോസ്റ്റർ പ്രതിഷേധം തുടരുന്നു. കളമശ്ശേരിയിൽ ചന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തുടർ ഭരണത്തിന് ചന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. കളമശ്ശേരിയിൽ പി. രാജീവിനെയാണ് സ്ഥാനാർഥിയായി സി.പി.എം. പരിഗണിക്കുന്നത്. കളമശ്ശേരി നിയോജക മണ്ഡലത്തിലെ ഏലൂർ, മഞ്ഞുമ്മൽ പ്രദേശങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പി.ആർ. വേണ്ട, കെ.സി.പി. മതി(പി.രാജീവ് വേണ്ട, കെ. ചന്ദ്രൻപിള്ള മതി) എന്ന ആവശ്യം എഴുതിയ പോസ്റ്ററുകളുമുണ്ട്. 2011-ൽ കളമശ്ശേരി മണ്ഡലം രൂപവത്കരിച്ചപ്പോൾ ചന്ദ്രൻ പിള്ളയായിരുന്നു സ്ഥാനാർഥി. പിന്നീട് 2016-ൽ എം.എം. യൂസഫ് ആണ് സ്ഥാനാർഥിയായത്. ഇത്തവണത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ചന്ദ്രൻ പിള്ളയുടെ പേരാണ് എറണാകുളം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയേറ്റും പരിഗണിച്ചത്. എന്നാൽ പിന്നീട് പി. രാജീവ് ഉൾപ്പെടെയുള്ളവരുടെ പേര് മുന്നോട്ടു വരികയായിരുന്നു. content highlights: posters appears in varius places demanding candidature of k chandran pillai in kalamassery


from mathrubhumi.latestnews.rssfeed https://ift.tt/2PzYYOE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages