മക്കെൻസി സ്കോട്ട്, ഡാൻ ജെവെറ്റ്| Photo Courtesy: givingpledge.org വാഷിങ്ടൺ: ലോക കോടീശ്വരൻ ജെഫ് ബെസോസിന്റെ മുൻഭാര്യയും സമ്പന്നരുടെ പട്ടികയിലെ 22-ാം സ്ഥാനക്കാരിയുമായ മക്കെൻസി സ്കോട്ട് പുനർവിവാഹിതയായി. സിയാറ്റിൽ സ്വദേശിയും ശാസ്ത്ര അധ്യാപകനുമായ ഡാൻ ജെവെറ്റിനെയാണ് മക്കെൻസി വിവാഹം കഴിച്ചത്. തന്റെ സ്വത്തിൽ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതായും മക്കെൻസി വ്യക്തമാക്കി. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം 53.5 ബില്യൻ ഡോളറാണ് അമ്പതുകാരിയായ മക്കെൻസിയുടെ ആസ്തി. 2019-ലാണ് മക്കെൻസിയും ബെസോസും വിവാഹമോചിതരായത്. പിന്നാലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മക്കെൻസി സജീവമായി. കഴിഞ്ഞ വർഷം മാത്രം ഏകദേശം ആറു ബില്യൻ ഡോളറാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മക്കെൻസി ചിലവഴിച്ചത്. content highlights: jeff bezoss ex wife marries science teacher
from mathrubhumi.latestnews.rssfeed https://ift.tt/3rq1vsY
via
IFTTT
No comments:
Post a Comment