ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് തീവ്രവാദികളെ സൈന്യം വധിച്ചു.തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികൾ ലഷ്കർ ഇത്വയ്ബയുമായി ബന്ധമുള്ളവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. തീവ്രവാദികൾ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചതായും ഒരു ജവാന് പരിക്കേറ്റതായും കശ്മീർ ഐ.ജി.പി. വിജയ് കുമാർ എ.എൻ.ഐയോടു പ്രതികരിച്ചു. തീവ്രവാദികളുടെ പക്കൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. All four terrorists of Lashkar-e-Taiba killed. Operation over. One Army personnel injured. Situation under control: IGP Kashmir Vijay Kumar to ANI (File photo) pic.twitter.com/T1LpcJzY8D — ANI (@ANI) March 22, 2021 content highlights: terrorists killed in encounter at shopian
from mathrubhumi.latestnews.rssfeed https://ift.tt/3eZndR6
via
IFTTT
No comments:
Post a Comment