കോഴിക്കോട് :പേരാമ്പ്രയിലെ മുസ്ലീം ലീഗ് സ്ഥാനാർഥി സി.എച്ച് ഇബ്രാഹിംകുട്ടിക്കെതിരേ ഉയർന്ന പെയ്ഡ് സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന് മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥിയും മന്ത്രിയുമായ ടി.പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്ക് താത്പര്യപ്പെടുന്നില്ല. എതിർസ്ഥാനാർഥിയെ വളരെ മാന്യമായി നേരിടണമെന്നാണ് കരുതുന്നത്. ഇബ്രാഹിംകുട്ടിക്കെതിരേയുള്ള പെയ്ഡ് സീറ്റ് ആരോപണങ്ങൾ അദ്ദേഹത്തിന്റെ രീതികൾവെച്ച് തള്ളിക്കളയാനാകില്ല. എന്നാൽ ഇത്തരം ആരോപണങ്ങളൊന്നും താൻ പരിഗണിക്കുന്നില്ലെന്നും ടി.പി രാമകൃഷ്ണൻ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. അതേസമയം തനിക്കെതിരേ ഉയർന്ന പെയ്ഡ് സീറ്റ് ആരോപണം സിഎച്ച് ഇബ്രാഹിംകുട്ടി നിഷേധിച്ചു. ഏതെങ്കിലും മുന്നണിയിൽ നിന്ന് കാശ് കൊടുത്ത് സീറ്റ് വാങ്ങാൻ തനിക്ക് ശേഷിയില്ല. ഇക്കാര്യം പേരാമ്പ്രക്കാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇടത്-വലത് മുന്നണികൾ പണം വാങ്ങി സീറ്റ് നൽകുന്ന സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. content highlights:TP Ramakrishnan comment on paid seat allegation against CH Ibrahimkutty
from mathrubhumi.latestnews.rssfeed https://ift.tt/3txSVc8
via
IFTTT
No comments:
Post a Comment