കോയമ്പത്തൂർ : കടുത്ത ചതുഷ്കോണമത്സരം നടക്കുന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിർണായകമായ മലയാളിവോട്ടുകളിൽ പ്രതീക്ഷയർപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മക്കൾ നീതി മയ്യം സ്ഥാനാർഥി കമലഹാസൻ. ലോകത്തെവിടെയായാലും മലയാളികൾ അവരിലൊരാളായാണ് തന്നെ കാണുന്നതെന്നും ആ സ്നേഹം കോയമ്പത്തൂരിലും വോട്ടിന്റെരൂപത്തിൽ കിട്ടുമെന്നും കമലഹാസൻ മാതൃഭൂമിയോട് പറഞ്ഞു. കമലഹാസന്റെ സ്ഥാനാർഥിത്വത്തോടെ താരമണ്ഡലമായി മാറിയിരിക്കയാണ് കോയമ്പത്തൂർ സൗത്ത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് കമൽ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. മണ്ഡലത്തിൽ നിർണായകമായ മലയാളിവോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് അദ്ദേഹം.‘ഞാൻ ജനിച്ചതും ജീവിക്കുന്നതും ഒക്കെ കേരളത്തിനുപുറത്താണ്. പക്ഷെ, മലയാളികൾ എന്നെ ഒരു മലയാളിയായാണ് കാണുന്നത്. എപ്പോഴും അവർക്കെന്നോട് ഒരു പ്രത്യേക സ്നേഹമുണ്ട്. ആ സ്നേഹം കോയമ്പത്തൂരിലെ മലയാളി വോട്ടർമാരിൽനിന്നും പ്രതീക്ഷിക്കുകയാണ്.’കോയമ്പത്തൂർ സൗത്തിനൊപ്പം മക്കൾ നീതി മയ്യം, സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരടങ്ങുന്ന മൂന്നാം മുന്നണിയുടെ മുഴുവൻ സ്ഥാനാർഥികൾക്കുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമെങ്ങും എത്തുന്നുണ്ട് കമൽ.
from mathrubhumi.latestnews.rssfeed https://ift.tt/3tED1N3
via
IFTTT
No comments:
Post a Comment