ചേർത്തല: പ്രളയകാലത്തെ സേവനപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഒാമനക്കുട്ടനെ സി.പി.എം. ഇടപെടലിൽ ലഭിച്ച തൊഴിലിൽനിന്ന് സി.ഐ.ടി.യു. യൂണിയൻ വിലക്കിയെന്ന് ആരോപണം. അമ്പലമുകൾ കൊച്ചിൻ റിഫൈനറിയിൽ ഗ്യാസ് ടാങ്കറുമായി ബന്ധപ്പെട്ട തൊഴിലാണ് ഒരുവർഷമായി ഓമനക്കുട്ടൻ ചെയ്യുന്നത്. കേരള സ്റ്റേറ്റ് ടാങ്കർലോറി വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു.) അംഗമാണ്.കഴിഞ്ഞദിവസം യൂണിയൻ അംഗങ്ങളുടെ കുടുംബസംഗമത്തിൽ ഭാര്യയെ പങ്കെടുപ്പിക്കാത്തതിനെത്തുടർന്നാണ് ജോലി വിലക്കിയതെന്നാണ് ആരോപണം. പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്നുപറഞ്ഞ് കുറ്റാരോപിതനാകുകയും പിന്നീട്, മാപ്പുപറയുകയുംചെയ്ത ചേർത്തല തെക്ക് സ്വദേശിയായ ഓമനക്കുട്ടൻ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗമാണ്.ഈ സംഭവത്തെത്തുടർന്നാണ് നിർമാണത്തൊഴിലാളിയായിരുന്ന ഓമനക്കുട്ടനെ പാർട്ടി ഇടപെട്ട് എം. സ്വരാജ് എം.എൽ.യുടെ സഹായത്താൽ താത്കാലിക ജോലിക്കുനിയോഗിച്ചത്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിയൻ തൊഴിലാളികളുടെ കുടുംബസംഗമം നടന്നിരുന്നു. മത്സ്യസംസ്കരണശാലയിൽ ജോലിക്കുപോകുന്ന ഭാര്യയെ ഓമനക്കുട്ടന് സംഗമത്തിൽ പങ്കെടുപ്പിക്കാനായില്ല. തിങ്കളാഴ്ച എത്തിയപ്പോഴാണ് ജോലിക്കുകയറേണ്ടെന്ന യൂണിയൻനിർദേശം അറിയിച്ചത്. ഇതോടെ മടങ്ങിപ്പോരുകയായിരുന്നു. സംഗമത്തിൽ കുടുംബത്തെ പങ്കെടുപ്പിക്കാതിരുന്ന കാലടി സ്വദേശിയായ മറ്റൊരുതൊഴിലാളിയുടെ തൊഴിലും വിലക്കിയതായി പറയുന്നു.തിങ്കളാഴ്ച ജോലിക്കെത്തിയപ്പോൾ കയറേണ്ടെന്നു യൂണിയൻ നിർദേശിച്ചതിനാൽ മടങ്ങിപ്പോരുകയായിരുന്നെന്ന് ഓമനക്കുട്ടൻ പറഞ്ഞു. നടപടിയാണെങ്കിലും അല്ലെങ്കിലും നാട്ടിൽ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ സജീവമാണ് ഓമനക്കുട്ടൻ. സ്ഥലം ബൂത്തുസെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. ഇടതുപക്ഷത്തെ നെഞ്ചിലേറ്റുന്ന തന്നെ പ്രവർത്തിക്കാൻ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യൂണിയൻ ആരേയും തൊഴിലിൽനിന്ന് വിലക്കിയിട്ടില്ലെന്ന് ടാങ്കർലോറി വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു.) സെക്രട്ടറി ഹരികുമാർ പറഞ്ഞു. കുടുംബസംഗമത്തിൽ പങ്കെടുക്കാത്തതിന്റെപേരിൽ നടപടിയെടുക്കുന്ന പ്രസ്ഥാനമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3vmTBCS
via
IFTTT
No comments:
Post a Comment