പ്രചാരണത്തിനിടെ പൊട്ടിത്തെറിച്ച്‌ തൃണമൂല്‍ എം.പി. നുസ്രത്ത് ജഹാന്‍; പരിഹസിച്ച് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 28, 2021

പ്രചാരണത്തിനിടെ പൊട്ടിത്തെറിച്ച്‌ തൃണമൂല്‍ എം.പി. നുസ്രത്ത് ജഹാന്‍; പരിഹസിച്ച് ബിജെപി

കൊൽക്കത്ത: ഒരു മണിക്കൂറിൽ അധികംനീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രോഷാകുലയായസിനിമാതാരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ നുസ്രത്ത്ജഹാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഒരു മണിക്കൂറിലധികമായി താൻ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോ പുറത്ത് വന്നതോടെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി.അതേസമയം ഈ വീഡിയോ എന്നത്തേതാണ് എന്ന കാര്യം വ്യക്തമല്ല. വീഡിയോയിൽ വാഹനത്തിൽ പ്രചാരണം നടത്തുന്ന നുസ്രത്തിനോട് ഒരാൾ പ്രധാന റോഡ് വരെ വരാൻ അഭ്യർഥിക്കുന്നത് കേൾക്കാം. പ്രധാന റോഡ് ഇവിടെ അടുത്താണെന്നും അര കിലോമീറ്റർ മാത്രമേ ദൂരമുള്ളെന്നും ഇദ്ദേഹം നുസ്രത്തിനോട് പറയുന്നുണ്ട്. എന്നാൽ നുസ്രത്ത് ഇതിന് തയ്യാറായില്ല. ഒരു മണിക്കൂറിൽ കൂടുതൽ നേരം താൻ മുഖ്യമന്ത്രിക്ക്വേണ്ടി പോലും പ്രചാരണം നടത്തില്ലെന്നും നുസ്രത്ത് പറയുന്നുണ്ട്. തുടർന്ന് പ്രചാരണ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബി.ജെ.പി. ബംഗാൾ ഘടകത്തിന്റെ ട്വിറ്റർ പേജിലുൾപ്പടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദിഗ്രാമിൽ മമത പരാജയപ്പെടുന്ന എന്ന ഹാഷ്ടാഗ് ഉൾപ്പടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. TMC MP Nusrat Jahan " I cant do rally for more than 1 hour, I dont even do it for CM"😆 #MamataLosingNandigram pic.twitter.com/p0jOm4iy03 — BJP Bengal (@BJP4Bengal) March 28, 2021 മുഖ്യമന്ത്രി മമതാ ബാനർജിയും ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയും തമ്മിൽ ഏറ്റുമുട്ടുന്ന നന്ദിഗ്രാമിൽ ഇരു പാർട്ടികളും തങ്ങളുടെ താരപ്രചാരകരെ രംഗത്തിറക്കിയിരുന്നു. Content Highlights: On Camera, Trinamools Nusrat Jahan Seen Losing Cool


from mathrubhumi.latestnews.rssfeed https://ift.tt/3rxIZy3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages