നെന്മാറ സി.എം.പിക്ക് കൊടുത്തത് ബി.ജെ.പിയെ സഹായിക്കാനെന്ന് മുന്‍ യുഡിഎഫ് ചെയര്‍മാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 14, 2021

നെന്മാറ സി.എം.പിക്ക് കൊടുത്തത് ബി.ജെ.പിയെ സഹായിക്കാനെന്ന് മുന്‍ യുഡിഎഫ് ചെയര്‍മാന്‍

പാലക്കാട്: എ.വി ഗോപാനാഥന് പിന്നാലെ സീറ്റ് നിർണയത്തിൽ കലാപക്കൊടിയുമായി പാലക്കാട് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. പാർട്ടി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുൻ യു.ഡി.എഫ് ജില്ലാ ചെയർമാനായ എ. രാമസ്വാമി വ്യക്തമാക്കി. നെന്മാറ സീറ്റ് സി.എം.പിക്ക് കൊടുത്തത് സംശയാസ്പദമാണ്. നെന്മാറ സീറ്റ് കോൺഗ്രസ് വിറ്റതാണ്. കോൺഗ്രസ്സിന്റെഈ നിലപാട് ബി.ജെ.പിയെ സഹായിക്കാനാണെന്നും എ. രാമസ്വാമി പറഞ്ഞു. 55 വർഷം പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ല. മുൻപും തിരഞ്ഞെടുപ്പുകളിൽ നിന്ന് അവഗണിച്ചപ്പോഴും പാർട്ടി വിരുദ്ധ പ്രവർത്തനത്തിനോ കലാപത്തിനോ ശ്രമിച്ചിട്ടില്ല. ഇത്തവണ പാർട്ടി പുനഃസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു. പാലക്കാടാണ് തന്റെ പ്രവർത്തന മണ്ഡലം. പത്ത് വർഷം മുൻപ് ഷാഫി ഇവിടെ വരുമ്പോൾ ഷാഫിക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫി മാറുന്നില്ലെങ്കിൽ നെന്മാറ പരിഗണിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. നെന്മാറ സീറ്റ് സി.എം.പിക്ക് വിറ്റതാണെന്ന് ഡി.സി.സി യോഗത്തിൽ പോലും ആക്ഷപം ഉയർന്നിരുന്നു. പാർട്ടിയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ കോൺഗ്രസിന്റെ സാധ്യതയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും രാമസ്വാമി വ്യക്തമാക്കി. രാമസ്വാമിയെ അനുനയിപ്പിക്കാനായി ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. Content Highlights: Rebellion simmering within Congress in Palakkad


from mathrubhumi.latestnews.rssfeed https://ift.tt/3bMiHn9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages