ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാന്‍ സാധിക്കാത്തതില്‍ ദു:ഖം- മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 19, 2021

ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാന്‍ സാധിക്കാത്തതില്‍ ദു:ഖം- മുല്ലപ്പള്ളി

തിരുവനന്തപുരം: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ ആലോചിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നീതി ലഭിക്കാത്ത ഒരു സഹോദരിയുടെ നിലിവിളി കേരളം മുഴുവൻ കേൾപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ പല കാരണങ്ങളാൽ പിന്തുണ നൽകാൻ സാധിക്കാതെ പോയതിലുള്ള ദു:ഖം തനിക്കുണ്ടെന്നും മുല്ലപ്പള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മണ്ഡലത്തിൽ പ്രാദേശിക സ്ഥാനാർഥി വേണമെന്ന ശക്തമായ അഭിപ്രായം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും പ്രാദേശിക നേതാക്കളും തന്നെ അറിയിച്ചു. അവരെയെല്ലാം പരമാവധി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലംകണ്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്വലമായ വിജയം കോൺഗ്രസ് നേടും. നൂറ് സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. നേമത്ത് കെ മുരളീധരൻ വിജയിച്ചുകഴിഞ്ഞു.എത്ര വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് മാത്രം ഇനി ചിന്തിച്ചാൽ മതി.വൈകാരികമായി നേമത്തെ ജനങ്ങൾക്ക് മുരളീധരനോട് അത്രയേറെ പ്രിയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വലിയ വിഷയമേ അല്ല. എന്നാൽ ശബരിമല ചർച്ച ചെയ്യപ്പെടണം. നാമജപഘോഷ യാത്രയുമായി ബന്ധപ്പെട്ട് കേസെടുത്ത സർക്കാർ നടപടിയും വിഷയത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പും തുറന്നുകാണിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. content highlights:UDF will win 100 seats in assembly election - Mullappally Ramachandran


from mathrubhumi.latestnews.rssfeed https://ift.tt/3c2KtM8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages