ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമോ: ചോദ്യം ഖുശ്ബുവിനോട്; മറുപടി നൽകിയത് മഹിളാമോർച്ച അധ്യക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 12, 2021

ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമോ: ചോദ്യം ഖുശ്ബുവിനോട്; മറുപടി നൽകിയത് മഹിളാമോർച്ച അധ്യക്ഷ

ചെന്നൈ : ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമോയെന്ന് ബി.ജെ.പി. നേതാവ് നടി ഖുശ്ബുവിനോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടിക്കുമുമ്പേ മറുപടിപറഞ്ഞ് മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനവാസൻ. ആർക്ക് ഏത് പദവി നൽകണമെന്ന് ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നതെന്ന് വാനതി വ്യക്തമാക്കി.ചെപ്പോക്കിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് പ്രചാരണം നടത്തിയിട്ടും സീറ്റ് കിട്ടാതിരുന്ന ഖുശ്ബുവിന്റെ മറുപടി മാധ്യമങ്ങളിൽ വാർത്തയായേക്കുമെന്ന് മുൻകൂട്ടിക്കണ്ടാണ് വാനതി ഇടപെട്ടത്. ബി.ജെ.പിക്ക് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന സീറ്റിൽ ഖുശ്ബു മൂന്നുമാസമായി പ്രചാരണം നടത്തിവരുകയായിരുന്നു. എന്നാൽ സഖ്യത്തിൽ പി.എം.കെ.ക്കാണ് ചെപ്പോക്ക് മണ്ഡലം ലഭിച്ചത്. മണ്ഡലത്തിൽ മത്സരിക്കാനാകാത്തതിൽ വിഷമമില്ലെന്നും യഥാർഥ പോരാളികൾ തിരിച്ചൊന്നും പ്രതീക്ഷിക്കില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം ഖുശ്ബുവിന്റെ പ്രതികരണം. ഈനിലയിലാണ് വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ടപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന് ചോദ്യമുയർന്നത്. ഖുശ്ബു മറുപടി പറയാൻ ഒരുങ്ങിയപ്പോഴേക്കും ഇടപെട്ട വാനതി ശ്രീനിവാസൻ, അക്കാര്യങ്ങളൊക്കെ പാർട്ടി നേതൃത്വമാണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞ് ഉത്തരം അവസാനിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3lc03Ic
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages