കാലില്‍ പിടിച്ച് ബാബു എടുത്തുയര്‍ത്തിയത് ഒരു ജീവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 18, 2021

കാലില്‍ പിടിച്ച് ബാബു എടുത്തുയര്‍ത്തിയത് ഒരു ജീവന്‍

വടകര: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽനിന്ന് തലകറങ്ങി താഴേക്കുവീണയാളെ കാലിൽ പിടിച്ച് ജീവിതത്തിലേക്ക് എടുത്തുയർത്തി യുവാവ്. സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. കീഴലിലെ തയ്യിൽ മീത്തൽ ബാബുവാണ് ഞൊടിയിടയിൽ ഒരു ജീവൻ രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ ബാബു ബാങ്കിൽ ക്ഷേമനിധിതുക അടയ്ക്കാൻ എത്തിയതായിരുന്നു. ഒന്നാംനിലയിൽ, ബാങ്കിനുപുറത്തെ വഴിയിലെ അരഭിത്തിയിൽ ചാരിനിൽക്കവേ അരൂർ സ്വദേശി ബിനു എന്നയാളും അടുത്തുണ്ടായിരുന്നു. സംസാരിച്ചുനിൽക്കവേ തലകറക്കം അനുഭവപ്പെട്ട ബിനു പിറകിലേക്ക് മറിഞ്ഞു. തല താഴെയും കാൽ മുകളിലുമായി താഴേക്കുപതിച്ചുവെന്ന് തോന്നിച്ച നിമിഷത്തിൽ ബാബു ക്ഷണനേരംകൊണ്ട് കാലിൽ പിടിക്കുകയായിരുന്നു. ആ പിടിവിടാതെ സൂക്ഷിക്കുകയുംചെയ്തു. സമീപത്തുള്ളവർ ചേർന്ന് ബിനുവിനെ പിടിച്ചുകയറ്റി. ബിനു ഒന്നുംപറ്റാതെ രക്ഷപ്പെട്ടു. ബാങ്കിലെ സി.സി.ടി.വി.യിൽ പതിഞ്ഞ ഈ രക്ഷാദൗത്യം പിന്നീട് വൈറലായി. ഇതോടെ ബാബുവും താരമായി. എൽ.ഡി.എഫ്. മേമുണ്ട മേഖലാ കൺവെൻഷനിൽ ബാബുവിനെ ആദരിക്കുകയും ചെയ്തു.ബാബു ബിനുവിനെ രക്ഷിക്കുന്ന ദൃശ്യം കാണാൻ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക. content highlights:Man Who saved another from falling down


from mathrubhumi.latestnews.rssfeed https://ift.tt/2QomgYt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages