കേരളത്തിലെ നേതാക്കളുടെ കണ്ണ് ഇനിയെങ്കിലും തുറക്കട്ടെ- ലതിക സുഭാഷ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

കേരളത്തിലെ നേതാക്കളുടെ കണ്ണ് ഇനിയെങ്കിലും തുറക്കട്ടെ- ലതിക സുഭാഷ്

ഏറ്റുമാനൂർ:കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയുണ്ടാകണം എന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ലതികാ സുഭാഷ്. ഏറ്റുമാനൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. വനിതകൾക്ക് വേണ്ടത്രപ്രധാന്യം കൊടുക്കണമെന്ന്എഐസിസി നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നതാണ്. പക്ഷേ കേരളത്തിലെ നേതാക്കൻമാർക്ക് അത് പാലിക്കാനായില്ല. അവരുടെ കണ്ണ് ഇനിയെങ്കിലും തുറക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. എന്റെ പ്രതികരണത്തിന് ശേഷം കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട മൂന്ന് വനിതകൾക്ക് സ്ഥാനാർഥിത്വം കിട്ടി. -ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂരിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ ലതിക 32 വർഷം നീണ്ട പൊതുജീവിതത്തിന്റെ പാരമ്പര്യത്തിന്റെ ആത്മവിശ്വാസത്തിലാണ് താനെന്നും കൂട്ടിച്ചേർത്തു. Content Highlight: Lathika subhash interview


from mathrubhumi.latestnews.rssfeed https://ift.tt/3fd0TmY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages