മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരേ ലൈംഗികാരോപണം; അശ്ലീല വീഡിയോ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 2, 2021

മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരേ ലൈംഗികാരോപണം; അശ്ലീല വീഡിയോ പുറത്ത്

ബെംഗളൂരു: കർണാടകത്തിൽ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കേ മന്ത്രിക്കെതിരേ ഗുരുതര ലൈംഗികാരോപണം. ജലവിഭവവകുപ്പുമന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോയാണ് പുറത്തുവന്നത്. ബെംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയുംചെയ്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് ദിനേഷ് കല്ലഹള്ളി പരാതി നൽകി.നേരത്തേ കോൺഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാർക്കിഹോളി കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സർക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ എം.എൽ.എ.മാരിലൊരാളാണ്. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3sHY9ld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages