ഒന്നും ചെയ്യില്ല അബുജി,കീഴടങ്ങൂ...നാലുവയസുകാരന്റെ അപേക്ഷ പാഴായി; കീഴടങ്ങാത്ത ഭീകരനെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 22, 2021

ഒന്നും ചെയ്യില്ല അബുജി,കീഴടങ്ങൂ...നാലുവയസുകാരന്റെ അപേക്ഷ പാഴായി; കീഴടങ്ങാത്ത ഭീകരനെ വധിച്ചു

അബുജി, എത്ര നാളായി കണ്ടിട്ട്, എനിക്ക് നിങ്ങളെ കാണണം, പുറത്ത് വരൂ, നിങ്ങളെ ആരും ഒന്നും ചെയ്യില്ല...നാലു വയസുകാരൻ അഫ്ഫാൻ തന്റെ പിതാവിനോട് അപേക്ഷിക്കുകയാണ് ആ വീഡിയോയിൽ. പക്ഷെ അഫ്ഫാന്റെ സങ്കടം കേട്ടലിയുന്നതല്ലായിരുന്നുഅഖ്വിബ് അഹമ്മദ് മാലിക്ക് എന്ന തീവ്രവാദിയുടെമനസ്. മണിക്കൂറുകൾക്ക് ശേഷം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മറ്റു മൂന്ന്ഭീകരർക്കൊപ്പം അയാൾ കൊല്ലപ്പെട്ടു. അഫ്ഫാൻ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ അവന്റെ അമ്മയും തന്റെ ഭർത്താവിനോട് സൈന്യത്തിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. അഫ്ഫാനും അഫിയയും മരിക്കുമെന്നും പുറത്തു വരാൻ ഒരുക്കമല്ലെങ്കിൽ ആദ്യം തന്നെ വെടിവെച്ച് കൊല്ലണമെന്നും നിസ്സഹായയായ ആ സ്ത്രീ അയോളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കൊല്ലം ഡിസംബറിലാണ് മാലിക് ഭീകരസംഘടനയിലെ അംഗമായത്. ഷോപ്പിയാനിൽ ഒളിവിൽ കഴിഞ്ഞ വീടിന് സമീപത്ത് നിന്നാണ് മാലിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. തിരഞ്ഞെത്തിയ സൈനികർക്ക് നേരെ തുടരെ വെടിയുതിർത്ത ഭീകരരെ നേരിടുക എന്നത് മാത്രമാണ് സൈന്യത്തിന് ചെയ്യാനുണ്ടായിരുന്നത്. കാരണം സുരക്ഷാസേനകളുടെ ജാഗ്രതയും ധീരതയുമാണ് കശ്മീരിനെ സംരക്ഷിച്ചു പോരുന്നത്. കീഴടങ്ങാൻ അവസരം നൽകിയാലും പലപ്പോഴും ഭീകരർ തയ്യാറാവാത്തതും അക്രമണത്തിന് മുതിരുന്നതും അവരുടെ തന്നെ ജീവൻ നഷ്ടപ്പെടുത്തുന്നു. ഒളിവിടത്തിന് സമീപമെത്തിയ സേന ലൗഡ് സ്പീക്കറിലൂടെ കീഴങ്ങാൻ തുടരെ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കീഴടങ്ങാൻ മാലിക്കിനെ പ്രേരിപ്പിക്കാനാണ് ഭാര്യയേയും മകനേയും കൊണ്ടു വന്നതെന്ന് മേജർ ജനറൽ റാഷിം ബാലി പ്രതികരിച്ചു. മണിക്കൂറുകളോളം മാലിക് കീഴടങ്ങാൻ വേണ്ടി കാത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാലിക്കിന് പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നങ്കെിലും അയാൾക്കൊപ്പമുണ്ടായിരുന്നവർ അത് തടയുകയും സൈന്യത്തിന് നേരെ വെടിവെക്കുകയും ചെയ്തു. ഒരു സൈനികന് പരിക്കേറ്റതോടെയാണ് പ്രത്യാക്രമണത്തിന് മുതിർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരർ കീഴടങ്ങുമെന്നായിരുന്നു പ്രതീക്ഷയെന്നും പകരം അവർ ആക്രമിക്കുകയാണ് ചെയ്തതെന്നും ഇൻസ്പെക്ടർ ജനറൽ വിജയകുമാർ പറഞ്ഞു. തദ്ദേശീയരായ ഭീകരരെ കീഴടങ്ങാൻ പ്രേരിപ്പിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലെഷ്കർ ത്വയിബ സംഘടനയിലെ അംഗങ്ങളാണ് മരിച്ച നാല് പേർ. പക്ഷെ ലെഷ്കർ-ഇ-മുസ്തഫയിലെ അംഗങ്ങളാണ് തങ്ങളെന്ന് അവർ അവകാശപ്പെട്ടതായും വിജയകുമാർ കൂട്ടിച്ചേർത്തു. അയാൾ തിരികെയെത്തണമെന്ന് തന്നെയായിരുന്നു തങ്ങൾ ആഗ്രഹിച്ചതെന്നും അതിന് വേണ്ടി തങ്ങൾ ഏറെ നേരം കാത്തിരുന്നതായും സൈനികോദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. The family of Aqib Malik, one of the Militant killed in Shopian encouter were brought to Mainhal encounter site by Police to persuade Aqib to surrender. pic.twitter.com/C4iGcugrJT — Qazi Shibli (قاضی شبلی) (@QaziShibli) March 22, 2021 Content Highlights: A Kashmiri Childs Plea to Holed up Militant Father Fails, Body Found after Encounter


from mathrubhumi.latestnews.rssfeed https://ift.tt/2OXFe7M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages