വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, സുരേന്ദ്രന്‍ കോന്നിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 5, 2021

വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, സുരേന്ദ്രന്‍ കോന്നിയില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. പ്രചാരണത്തിന് നേതൃത്വം നൽകാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാനധ്യക്ഷൻകെ. സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കും. വിജയ സാധ്യത കുറഞ്ഞതിനാൽ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. കഴക്കൂട്ടത്ത് വി. മുരളീധരന്റെ പേരാണ് ഏറ്റവും കൂടുതൽ കേട്ടത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞ 5 വർഷമായുള്ള പ്രവർത്തന മണ്ഡലവും കഴക്കൂട്ടമായിരുന്നു. അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന്കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്. ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാർഥിപ്പട്ടിക ഉടൻ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നാണ് സൂചന. എന്നാൽ, കേന്ദ്ര പാർലമെന്ററി ബോർഡ് യോഗം ചേർന്നശേഷമേ ഔദ്യോഗികമായി പട്ടിക പുറത്തിറക്കുകയുള്ളൂ. എന്നാൽ സുരേന്ദ്രന്റെയും മുരളീധരന്റെയും കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. അതിൽ തീരുമാനമായിട്ടുണ്ട്. സുരേന്ദ്രനുവേണ്ടി കോന്നിയിൽ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതായാണ് വിവരം. ഇ. ശ്രീധരൻ തൃശ്ശൂരിൽ മത്സരിക്കാനാണ് സാധ്യത. ഇവിടെ മുതിർന്ന സംസ്ഥാന നേതാവിന് സംഘടനാച്ചുമതല നൽകും. വെള്ളിയാഴ്ച കെ. സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കൊല്ലം കല്ലുവാതുക്കലിൽ ബി.ജെ.പി. സംസ്ഥാന കോർ കമ്മിറ്റി ചേർന്ന് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച് ചർച്ചനടത്തിയിരുന്നു. വിജയയാത്രയുടെ സ്വീകരണസമ്മേളനങ്ങൾ നിർത്തിവെച്ച് നടത്തിയ കോർ കമ്മിറ്റി, സമയക്കുറവുമൂലം ചർച്ച പൂർത്തിയാക്കാതെയാണ് പിരിഞ്ഞത്. ശനിയാഴ്ച വീണ്ടും കോർ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള പി.ആർ. ഏജൻസിയുമായി തിരഞ്ഞെടുപ്പ് പ്രചരണരീതികൾ സംബന്ധിച്ച ചർച്ചയും കോർ കമ്മിറ്റി യോഗത്തിൽ നടന്നു. കുമ്മനം രാജശേഖരൻ നേമത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും എം.ടി. രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും. എ.എൻ. രാധാകൃഷ്ണൻ (മണലൂർ), സി. കൃഷ്ണകുമാർ (മലമ്പുഴ), വി.വി. രാജേഷ് (വട്ടിയൂർക്കാവ്) എന്നിങ്ങനെയാണ് സാധ്യത. അഞ്ചു സീറ്റിലേറെയുള്ള ജില്ലകളിൽ ഒരു സീറ്റ് വനിതകൾക്ക് നീക്കിവെക്കണമെന്ന് ധാരണയായിട്ടുണ്ട്. content highlights:V Muraleedharan wont contest in assembly election, Surendran in Konni


from mathrubhumi.latestnews.rssfeed https://ift.tt/3bjNnM4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages