ചെന്നൈ: ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കാൻ സാധിക്കാത്തതിൽ വിഷമമില്ലെന്ന് പാർട്ടിനേതാവും നടിയുമായ ഖുശ്ബു. ‘യഥാർഥ പോരാളികൾ തിരിച്ചൊന്നും പ്രതീക്ഷിക്കില്ല’ -ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. ‘സീറ്റില്ലെങ്കിലും ചെപ്പോക്കുമായുള്ള ബന്ധം തുടരും. യാത്രയിൽ തന്നോടൊപ്പംനിന്ന എല്ലാവർക്കും നന്ദി’ -അവർ അറിയിച്ചു. ‘ചെപ്പോക്കിലെ മൂന്നുമാസത്തെ പ്രവർത്തനത്തിൽ സന്തുഷ്ടിയുണ്ട്. എന്നിലെ വ്യക്തിത്വം നവീകരിക്കാൻ സാധിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സന്തോഷം നിലനിർത്താനും ഒപ്പം നിൽക്കും. ചെപ്പോക്ക്-ട്രിപ്ലിക്കേൻ മണ്ഡലത്തിന്റെ ചുമതലയായിരുന്നു എനിക്കുണ്ടായിരുന്നത്. സ്ഥാനാർഥിയാണെന്ന് ഒരിക്കൽപോലും പറഞ്ഞിട്ടില്ല’ -ഖുശ്ബു വ്യക്തമാക്കി. മികച്ചരീതിയിൽ പ്രവർത്തിക്കാൻ ബി.ജെ.പി. അവസരം നൽകുന്നുണ്ടെന്നും ഖുശ്ബു പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ സീറ്റ് അനുവദിക്കുന്നതിന് മുമ്പുതന്നെ ഖുശ്ബു ചെപ്പോക്കിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ബുധനാഴ്ച സീറ്റ് പ്രഖ്യാപിച്ചപ്പോൾ ചെപ്പോക്ക് പി.എം.കെ.യ്ക്കാണ് നൽകിയത്. ഡി.എം.കെ. കോട്ടയായി കരുതുന്ന ചെപ്പോക്കിൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധി മൂന്നുതവണ ജയിച്ചിട്ടുണ്ട്.ഗൗതമിക്കും സീറ്റില്ലചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്നു കരുതിയ നടി ഗൗതമിക്കും നിരാശ. രാജപാളയം മണ്ഡലത്തിൽ ബി.ജെ.പി. ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു ഗൗതമിയുടെ പ്രതീക്ഷ. എ.ഐ.എ.ഡി.എം.കെ രണ്ടാം സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നപ്പോൾ രാജപാളയം ബി.ജെ.പി.ക്ക് നൽകിയില്ല. പകരം, എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിയെ നിർത്തി.രണ്ടുമാസംമുമ്പ് ഗൗതമി രാജപാളയത്ത് സജീവമായി പ്രചാരണമാരംഭിച്ചിരുന്നു. മന്ത്രി രാജേന്ദ്രബാലാജിയാണ് മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി.
from mathrubhumi.latestnews.rssfeed https://ift.tt/3rKeRQQ
via
IFTTT
No comments:
Post a Comment