ബോക്‌സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 13, 2021

ബോക്‌സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു

വാഷിങ്ടൺ: ലോക മിഡിൽവെയ്റ്റ് ബോക്സിങ് ഇതിഹാസവും നടനുമായ മാർവിൻ ഹാഗ്ളർ എന്ന മാർവലസ് മാർവിൻ ഹെഗ്ളർ (66) അന്തരിച്ചു. ഭാര്യ കെയ് ജി ഹാഗ്ളറാണ് ഭർത്താവിന്റെ മരണവാർത്ത അറിയിച്ചത്. ന്യൂഹാംപ്ഷയറിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ കെയ് കുറിച്ചു. എഴുപതുകളിലും എൺപതുകളിലും പ്രൊഫഷണൽ ബോക്സിങ് റിങ് അടക്കിവാണ ചോദ്യംചെയ്യപ്പെടാത്ത രാജാവായിരുന്നു ഹാഗ്ളർ. അറുപത്തിയേഴ്പോരാട്ടങ്ങളിൽ അറുപത്തിരണ്ടിലും ഹാഗ്ളർക്കായിരുന്നു ജയം. ഇതിൽ തന്നെ അമ്പത്തിരണ്ടെണ്ണം നോക്കൗട്ടുമായിരുന്നു. മിഡിൽവെയ്റ്റ് ബോക്സിങ്ങിൽഅക്കാലത്ത് ഹാഗ്ളറുടെ ഇടങ്കൈ പഞ്ചുകളെ നേരിടാൻ കെൽപുള്ളവർ ഏറെയുണ്ടായിരുന്നില്ല. 1985ൽ ലാസ് വേഗാസിലെ സീസർ പാലസിൽ തോമസ് ഹിറ്റ്മാൻ ഹേൺസിനെതിരായ ഹാഗ്ളറുടെ ബൗട്ട് ഏറെ പ്രശസ്തമായിരുന്നു. ഹാഗ്ളർ എട്ട് മിനറ്റ് കൊണ്ട് ഹിറ്റ്മാനെ നിലംപരിശാക്കിയ ആ പോരാട്ടം ഇന്നും ബോക്സിങ് ചരിത്രത്തിലെ ഒരു ക്ലാസിക്കായാണ് കണക്കാക്കപ്പെടുന്നത്. തുടർച്ചയായ പന്ത്രണ്ട് തവണയാണ് ഹാഗ്ളർ വേൾഡ് ബോക്സിങ് കൗൺസിലിന്റെയും വേൾഡ് ബോക്സിങ് അസോസിയേഷന്റെയും ലോകകിരീടങ്ങൾ നിലനിർത്തിയത്. 1986ലാണ് ഹാഗ്ളറുടെ റിങ്ങിലെ അവസാന ജയം. റിങ്ങിനോട് വിടപറഞ്ഞ് കമന്ററിയിലേയ്ക്കും അഭിനയത്തിലേയ്ക്കും തിരിഞ്ഞ ഹാഗ്ളറെ ഇന്റർനാഷണൽ ബോക്സിങ് ഹാൾ ഓഫ് ഫെയിമിലും ഉൾപ്പെടുത്തി. ബോക്സിങ് ഇല്ലസ്ട്രേറ്റഡ് മാഗസിൻ 1980ൽ ഹാഗ്ളറെ ദശാബ്ദത്തിന്റെ പോരാളിയായാണ് വിശേഷിപ്പിച്ചത്. റിങ് മാഗസിൻ രണ്ട് തവണ ഫൈറ്റർ ഓഫ് ദി ഇയർ പട്ടവും സമ്മാനിച്ചിരുന്നു. ന്യൂജെഴ്സിയിലെ കുപ്രസിദ്ധമായ നെവാക്ക് കലാപത്തിന്റെ തിക്തഫലം അനുഭവിച്ചാണ് ഹാഗ്ളർ വളർന്നുവലാതായത്. വീട് നഷ്ടപ്പെട്ട് അനാഥാലയത്തിൽ താമസിക്കുകയും പിന്നീട് മസാച്ചുസെറ്റ്സിലേയ്ക്ക് പലായനം ചെയ്യേണ്ടിയും വന്നിട്ടുമുണ്ട്. ലിയോണാർഡിനോടേറ്റ വിഖ്യാതമായാ തോൽവിക്കുശേഷം റിങ് വിട്ട ഹാഗ്ളർ പിന്നീട് അഭിനയത്തിലേയ്ക്ക് തിരിഞ്ഞു. ഹോളിവുഡിലെ ആക്ഷൻ ചിത്രങ്ങളിൽ പിന്നീട് സജീവ സാന്നിധ്യമായി. ഇൻഡിയോ, ഇൻഡിയോ2, വെർച്വൽ വെപ്പൺ തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങൾ. Content Highlights:Former middleweight boxing World champion Marvin Hagler dies


from mathrubhumi.latestnews.rssfeed https://ift.tt/3rLaTrl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages