മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പോരാടുന്നത് മുഴുവന്‍ ദേശീയ നേതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 12, 2021

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പോരാടുന്നത് മുഴുവന്‍ ദേശീയ നേതാക്കള്‍

മലപ്പുറം: മുസ്ലിം ലീഗിന്റെ സ്ഥാനാർഥിയായി എം.പി. അബ്ദുസമദ് സമദാനിയെ നിശ്ചയിച്ചതോടെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ പോരാട്ടം കനക്കും. മൂന്നു പ്രധാന മുന്നണികളും എസ്.ഡി.പി.ഐയും ഇവിടെ ദേശീയ നേതാക്കളെയാണ് മത്സരിപ്പിക്കുന്നത്. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ബി.ജെ.പിയാണ് മലപ്പുറത്ത് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയാണ് സ്ഥാനാർഥി. തുടർന്ന് വിദ്യാർഥി നേതാവും എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റുമായ വി.പി. സാനുവിനെ ഇടതുമുന്നണി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ലീഗിന്റെ ദേശീയ സെക്രട്ടറിയാണ് അബ്ദുസമദ് സമദാനി. ദേശീയ സെക്രട്ടറി ഡോ. തസ്ലിം അഹമ്മദ് റഹ്മാനിയെയാണ് എസ്.ഡി.പി.ഐയുടെ സ്ഥാനാർഥി. 2019-ൽ എം.എൽ.എ. സ്ഥാനം രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ടാണ് നേടിയത്. എതിരാളിയായിരുന്ന വി.പി. സാനുവിന് 3,29,720 വോട്ടു ലഭിച്ചു. ബി.ജെ.പിയുടെ സ്ഥാനാർഥിയായ വി. ഉണ്ണികൃഷ്ണന് 82,332 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ലീഗിന് ലഭിച്ച 2,60,253 വോട്ടിന്റെ ഭൂരിപക്ഷമെന്ന വലിയ കടമ്പയാണ് ഇടതുമുന്നണിക്ക് കടക്കാനുള്ളത്. മികച്ച പ്രഭാഷകനും പലതവണ എം.പി.യുമായ സമദാനിയെ യൗവനത്തിന്റെ വിപ്ലവവീര്യംകൊണ്ട് നേരിടുകയെന്ന വെല്ലുവിളിയാണ് സാനു ഏറ്റെടുത്തിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2OjqIaf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages