തിരുവനന്തപുരം: പ്രാദേശിക എതിർപ്പും തർക്കവും കാരണം മാറ്റിവെച്ച ആറ് സീറ്റുകളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം രാത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലും നടത്തിയ ചർച്ചയിൽ ഈ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ധാരണയായി. വട്ടിയൂർക്കാവിൽ പി.സി വിഷ്ണുനാഥാകും സ്ഥാനാർഥി. ആദ്യം പരിഗണിച്ച കെ.പി അനിൽകുമാറിനും ജ്യോതി വിജയകുമാറിനുമെതിരേ മണ്ഡലത്തിൽ എതിർപ്പ് ഉയർന്നിരുന്നു. കുണ്ടറയിൽ പി.സി. വിഷ്ണുനാഥിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കൊല്ലമാണ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നൽകിയതോടെയാണ് വിഷ്ണുനാഥിനെ വട്ടിയൂർക്കാവിലേക്ക് മാറ്റാനുള്ള നീക്കമുണ്ടായത്. പ്രാദേശികമായ എതിർപ്പുണ്ടെങ്കിലും രാഹുൽ ഗാന്ധിക്കായി വയനാട് ലോക്സഭാ സീറ്റിലെ സ്ഥാനാർഥിത്വം ഒഴിഞ്ഞ ടി. സിദ്ദിഖിനെ കൽപ്പറ്റയിൽ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി നിലമ്പൂരിൽ വി.വി പ്രകാശിനെ മത്സരിപ്പിച്ചേക്കും. തവനൂരിൽ റിയാസ് മുക്കോളിയേയും കുണ്ടറയിൽ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാൻ കല്ലറ രമേശിനേയും സ്ഥാനാർഥിയാക്കാനാണ് ധാരണ. കെ.പി.സി.സി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിന് ശേഷമാകും എഐസിസി നേതൃത്വം അന്തിമ തീരുമാനമെടുത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കോൺഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. content highlights:PC Vishnunath is likely to contest in Vattiyoorkavu constituency
from mathrubhumi.latestnews.rssfeed https://ift.tt/3s08IjP
via
IFTTT
No comments:
Post a Comment