ക്രൈസ്തവര്‍ ഓശാന ആചരിക്കുന്നു: വിശുദ്ധ വാരത്തിന് തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 27, 2021

ക്രൈസ്തവര്‍ ഓശാന ആചരിക്കുന്നു: വിശുദ്ധ വാരത്തിന് തുടക്കം

തിരുവനന്തപുരം: വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവർ ഇന്ന് ഓശാന ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമയ്ക്കായാണ് വിശ്വാസികൾ ഓശാന ആഘോഷിക്കുന്നത്. സംസ്ഥാനത്തും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദേവാലയങ്ങളിൽ ഓശാന ചടങ്ങുകൾ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ കുരുത്തോല പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദേവാലയങ്ങളിൽ രാവിലെ തന്നെ ഓശാനയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിച്ചു. വിവിധ സഭാ അധ്യക്ഷൻമാർ പള്ളികളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുരുത്തോല വിതരണത്തിനായി പള്ളികളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഓൺലൈനായി കൂടുതൽ വിശ്വാസികൾക്ക് ചടങ്ങുകൾ കാണാനുള്ള സൗകര്യം മിക്ക ദേവാലയങ്ങങ്ങളും ഒരുക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3cub1Gs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages