മകൻ ദോഷമുണ്ടാക്കുമെന്ന് ജോത്സ്യൻ; അഞ്ചുവയസ്സുകാരനെ പിതാവ് തീകൊളുത്തി കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 2, 2021

മകൻ ദോഷമുണ്ടാക്കുമെന്ന് ജോത്സ്യൻ; അഞ്ചുവയസ്സുകാരനെ പിതാവ് തീകൊളുത്തി കൊന്നു

ചെന്നൈ: മകൻ കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് തഞ്ചാവൂരിൽ പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അഞ്ചുവയസ്സുകാരൻ മരിച്ചു. തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി രാംകി (29)യുടെ മകൻ സായ് ശരണാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റുചെയ്തു. ആറുവർഷംമുമ്പ് വിവാഹിതനായ ഇയാൾക്ക് രണ്ട് ആൺമക്കളാണ്. ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാൽ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് കഴിഞ്ഞയിടെ ഒരു ജോത്സ്യൻ ഗണിച്ചുപറഞ്ഞതായാണ് വിവരം. ഇതേത്തുടർന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു. അതേച്ചൊല്ലി ഭാര്യ ഗായത്രിക്കും രാംകിക്കുമിടയിൽ കലഹം പതിവായിരുന്നു. അഞ്ചുദിവസംമുമ്പ് വീണ്ടും വഴക്കുണ്ടായപ്പോൾ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. Content Highlights:father killed 5 year old


from mathrubhumi.latestnews.rssfeed https://ift.tt/3bcqomh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages