തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെതിരേയുള്ള ചില നേതാക്കളുടെ ആരോപണങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു.ശബരിമല വിഷയത്തിൽ എൻ.എസ്.എസിന് തെറ്റുപറ്റുകയോ പരാജയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സംഗീത് കുമാർ പറഞ്ഞു. ശബരിമല വിഷയത്തിൽ എൻ.എസ്.എസ്. തോറ്റതിന് സർക്കാരിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് കഴിഞ്ഞദിവസം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3vKwaU7
via
IFTTT
No comments:
Post a Comment