അടിയന്തരാവസ്ഥ തെറ്റുതന്നെ; മുത്തശ്ശി ഇന്ദിര അത് മനസ്സിലാക്കിയിരുന്നു- രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 2, 2021

അടിയന്തരാവസ്ഥ തെറ്റുതന്നെ; മുത്തശ്ശി ഇന്ദിര അത് മനസ്സിലാക്കിയിരുന്നു- രാഹുല്‍

ന്യൂഡൽഹി: ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ഇന്ത്യൻ ഭരണഘടനാചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. കോർണൽ സർവകലാശാല പ്രൊഫ. കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. അടിയന്തരാവസ്ഥ തീർച്ചയായും ഒരു തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരു ഘട്ടത്തിലും രാജ്യത്തെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല.എന്നാൽ, ഇന്ന് ആർ.എസ്.എസ്. രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. 1975 മുതൽ 77 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്ന് തന്റെ മുത്തശ്ശിയായ ഇന്ദിരഗാന്ധി മനസിലാക്കിയിരുന്നുവെന്നുംനടപടി തെറ്റാണെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ വിശദീകരിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി. തങ്ങളുടെ സ്വന്തക്കാരെ സർക്കാർ സ്ഥാപനങ്ങളിൽ തിരുകി കയറ്റുകയാണ്. അധുനിക ജനാധിപത്യ രാജ്യങ്ങൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയിലാണ്. എന്നാൽ ഈ സന്തുലിതാവസ്ഥ ഇന്ത്യയിൽ അക്രമിക്കപ്പെടുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആർ.എസ്.എസ്. നുഴഞ്ഞു കയറി. അക്രമിക്കപ്പെടാത്ത ഒരു സ്ഥാപനവും രാജ്യത്തില്ല. ഇത് ആസൂത്രിതമായ അക്രമണമാണെന്നും രാഹുൽ ആരോപിച്ചു. content highlights:Absolutely, Emergency was a mistake, but what RSS is doing today is...: Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/3b8juhB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages