കോൺഗ്രസ് 92 സീറ്റിൽവരെ മത്സരിക്കും; അന്തിമപട്ടിക ഒന്പതിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 6, 2021

കോൺഗ്രസ് 92 സീറ്റിൽവരെ മത്സരിക്കും; അന്തിമപട്ടിക ഒന്പതിന്

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയും കേന്ദ്രനിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയെക്കുറിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ചനടത്തും. ഏതെങ്കിലും കാരണവശാൻ ഒമ്പതിന് ധാരണയിലെത്താനായില്ലെങ്കിൽ പത്തിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ. പാട്ടീൽ പറഞ്ഞു. 92 സീറ്റിൽവരെ മത്സരിക്കാനാണ് കോൺഗ്രസിലെ ധാരണ. അമ്പതുമുതൽ 60 ശതമാനംവരെ പുതുമുഖങ്ങളാകും. സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യമുണ്ടാകും. വിജയസാധ്യത മാത്രമാണ് മാനദണ്ഡം. രണ്ടുദിവസമായി സംസ്ഥാനനേതാക്കളടക്കമുള്ളവരുമായി കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തിയാണ് സാധ്യതാപട്ടിക തയ്യാറാക്കിയത്. മിക്ക മണ്ഡലങ്ങളിലും രണ്ടുമുതൽ അഞ്ചുപേരുടെവരെ പട്ടിക തയ്യാറാക്കി. ഉന്നതനേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ അവർ മാത്രമാണുണ്ടാവുക. ചില മണ്ഡലങ്ങളിൽ മത്സരസന്നദ്ധരായി 20 അപേക്ഷകർവരെയുണ്ടായിരുന്നു -അദ്ദേഹം വ്യക്തമാക്കി. ചുരുക്കപ്പട്ടികയുമായി നേതാക്കൾ ഡൽഹിക്ക് സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാനായി ചുരുക്കപ്പട്ടികയുമായി കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക്. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഞായറാഴ്ചയും ഉമ്മൻചാണ്ടി തിങ്കളാഴ്ചയുമാണ് ഡൽഹിക്ക് പോകുക. സ്‌ക്രീനിങ് കമ്മിറ്റിയുടെ അടുത്തഘട്ട വിലയിരുത്തലും തുടർന്ന് തിരഞ്ഞെടുപ്പ് സമിതിയും ഡൽഹിയിലായിരിക്കും ചേരുക. 21 സിറ്റിങ് എം.എൽ.എ.മാർക്കും സീറ്റുറപ്പാണ്. ഇരിക്കൂറിലേക്ക് വീണ്ടും കെ.സി. ജോസഫിനെ നിയോഗിക്കണോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3sZPgn1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages