അദാര്‍ പൂനാവാല ലണ്ടനില്‍ ആഡംബരവസതി വാടകയ്‌ക്കെടുക്കുന്നതായി റിപ്പോര്‍ട്ട്; വാടക ആഴ്ചയില്‍ 50 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

അദാര്‍ പൂനാവാല ലണ്ടനില്‍ ആഡംബരവസതി വാടകയ്‌ക്കെടുക്കുന്നതായി റിപ്പോര്‍ട്ട്; വാടക ആഴ്ചയില്‍ 50 ലക്ഷം

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണക്കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ പൂനാവാല ലണ്ടനിൽആഡംബരവസതി വാടകയ്ക്കെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഴ്ചയിൽ 50,000 പൗണ്ട്( ഏകദേശം 50 ലക്ഷംരൂപ) ആണ് വാടകയിനത്തിൽ നിശ്ചയിച്ചിട്ടുള്ളതെന്ന് വസ്തുകൈമാറ്റ ഇടപാടിനെ കുറിച്ചറിയുന്ന ചില വ്യക്തികൾ സൂചന നൽകി. പോളിഷ് കോടീശ്വരിയായ ഡൊമിനിക കുൽചൈക്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം മേയ്ഫയറിലെ ഏറ്റവും വലിയ ബംഗ്ലാവുകളിലൊന്നാണ്. 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള വസതി ഏകദേശം 24 ഇംഗ്ലീഷ് വീടുകളുടെ വലിപ്പത്തിന് തുല്യമാണ്. ബംഗ്ലാവിന് സമീപം അതിഥി മന്ദിരവും അതിമനോഹരമായ രഹസ്യ ഉദ്യാനവുമുണ്ട്. വിഷയത്തെ സംബന്ധിച്ച് അദാർ പൂനാവാലയ്ക്ക് വേണ്ടി പ്രതികരിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വക്താവോ കുൽചൈക്കിന് വേണ്ടി പ്രതികരിക്കാൻ അവരുടെ വക്താവോ വിസമ്മതിച്ചു. തികച്ചും രഹസ്യമായ ഇടപാടായതിനാൽ ഇതിനെ കുറിച്ച് സൂചന നൽകിയവരും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ യൂണിവേഴ്സിറ്റിയിലെ പൂർവവിദ്യാർഥിയായ അദാർ പൂനാവാലയ്ക്ക് ബ്രിട്ടനുമായി അടുത്ത ബന്ധമാണുള്ളത്. രണ്ടാമതൊരു ഭവനം ബ്രിട്ടനിൽ വേണമെന്ന് ആഗ്രഹിക്കുന്നതായി 2016 ൽ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. മേയ്ഫെയറിലെ ഗ്രോസ് വീനർ ഹോട്ടൽ സ്വന്തമാക്കാൻ പൂനാവാല മുമ്പൊരിക്കൽ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. ബ്രെക്സിറ്റും കോവിഡും പരോക്ഷമായി ബാധിച്ച ലണ്ടനിലെ ആഡംബര വസതി വിപണിയ്ക്ക് ഈ കരാർ ഉണർവേകുമെന്നാണ് വിലയിരുത്തൽ. മേയ്ഫെയറിൽ കെട്ടിടവാടകയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 9.2 ശതമാനം കുറവുണ്ടായതായി വസ്തു ഇടപാട് വിവരശേഖര ഏജൻസിയായ ലോൺ ലോൺറെസ് പറയുന്നു. Content Highlights: Adar Poonawalla Rents UK Mansion For $69,000 A Week Report


from mathrubhumi.latestnews.rssfeed https://ift.tt/3d59OEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages