ന്യൂഡൽഹി: ഒട്ടേറെ സ്റ്റേഷനുകളിൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10-ൽ നിന്ന് 30 രൂപയാക്കി. പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞ ദൂരത്തിനുള്ള യാത്രാനിരക്കും 30 രൂപയാക്കി. എന്നാൽ, ഇത് തിരക്കൊഴിവാക്കാനുള്ള മുൻകരുതലായി എടുത്ത താത്കാലിക നടപടി മാത്രമാണെന്ന് റെയിൽവേ വിശദീകരിച്ചു. ഏതാനും േസ്റ്റഷനുകളിൽ മാത്രമേ വർധന വരുത്തിയിട്ടുള്ളൂ. 2015 മുതൽ ഡിവിഷണൽ മാനേജർമാർക്ക് പ്ലാറ്റ്ഫോം ടിക്കറ്റു നിരക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3rmrbX7
via
IFTTT
No comments:
Post a Comment