24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേര്‍ക്ക് കോവിഡ്; 113 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 4, 2021

24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേര്‍ക്ക് കോവിഡ്; 113 മരണം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 113 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,819 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി. 1,57,548 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. ഇതിനോടകം 1,11,73,761 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 1,76,319 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. 86,359 പേർ. തൊട്ടുപിന്നിലുള്ള കേരളത്തിൽ 44,734 പേരാണ് ചികിത്സയിൽ തുടരുന്നത്. 1,80,05,503 പേർക്ക് ഇതിനോടകം കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഐസിഎംആർ കണക്കുപ്രകാരം രാജ്യത്തുടനീളം 21,99,40,742 സാംമ്പിളുകൾ ഇതുവരെ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 7,61,834 പേരുടെ സാംമ്പിളുകൾ പരിശോധിച്ചു. content highlkights:16,838 new coronavirus infections in India, 113 deaths in last 24 hrs


from mathrubhumi.latestnews.rssfeed https://ift.tt/3qjZAEI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages