2020 കേരളത്തിൽ‍ മരണം കുറഞ്ഞ വർഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 23, 2021

2020 കേരളത്തിൽ‍ മരണം കുറഞ്ഞ വർഷം

തൃശ്ശൂർ: കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ച 2020-ൽ കേരളത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് മരണം കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 29,365 മരണമാണ് കുറഞ്ഞത്. 2019-ൽ മരിച്ചത് 2,63,901 പേർ. 2020-ൽ 2,34,536 പേരും. പന്ത്രണ്ടുശതമാനത്തോളം കുറവുണ്ടായി. 2015-ന് േശഷം സംസ്ഥാനത്ത് ആദ്യമായി മരണം കുറഞ്ഞത് 2020-ലാണ്. 2015-ൽ 2,36,808 മരണങ്ങളാണ് കേരളത്തിലുണ്ടായത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) കണക്കാണിത്. കേരളം ആരോഗ്യരംഗത്ത് കൈവരിച്ച മികവായാണ് ഇതിനെ വിലയിരുത്തുന്നത്. കോവിഡ് കാലത്ത് അപകടമരണങ്ങൾ കുറഞ്ഞതിനാലല്ല ഇത്ര കുറവ് വന്നതെന്ന് കേരള പോലീസിന്റെ റോഡപകട മരണക്കണക്കുകൾ സൂചിപ്പിക്കുന്നു. 2019-ൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത് 4,440 പേരാണ്. 2020-ൽ റോഡപകടമരണം 2,979-ഉം. റോഡപകടമരണത്തിൽ കുറവ് 1461 മാത്രം. വിവരങ്ങൾ സ്ഥലം മരണനിരക്ക്(1000-ത്തിന്) 2019 2020 കേരളം 7.5 6.8 അമേരിക്ക 8.81 9.72 ഇറ്റലി 14.47 15.71. കേരളത്തിലെ മരണങ്ങളുടെ കണക്ക് 2010-2,38,864, 2015-2,36,808, 2016-2,44,819, 2017-2,51,993, 2018-2,55,439, 2019- 2,63,901, 2020- 2,34,536. കോവിഡ് കാലത്ത് രോഗസാധ്യതയും വ്യാപനവും കുറഞ്ഞു -വി.സി., ആരോഗ്യ സർവകലാശാല : കോവിഡ് കാലത്തെ ജാഗ്രത രോഗസാധ്യതയും രോഗവ്യാപനവും കുറച്ചതായും അതാണ് കേരളത്തിൽ മരണം കുറയാൻ കാരണമായതെന്നും കേരള ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. മാസ്കും സാനിറ്റൈസറും ഇതിന് സഹായകമായിട്ടുണ്ട്. Content Highlights:2020 is the year with the lowest death toll in Kerala


from mathrubhumi.latestnews.rssfeed https://ift.tt/31aS4lo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages