ഉറപ്പിക്കാന്‍ വരട്ടെ, ഓട്ടോയിലെ പരസ്യത്തിന് 2000 രൂപ നല്‍കണം, ഇല്ലെങ്കില്‍ പിഴ ഉറപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 11, 2021

ഉറപ്പിക്കാന്‍ വരട്ടെ, ഓട്ടോയിലെ പരസ്യത്തിന് 2000 രൂപ നല്‍കണം, ഇല്ലെങ്കില്‍ പിഴ ഉറപ്പ്

ഓട്ടോറിക്ഷകളിലെ തിരഞ്ഞെടുപ്പ് പരസ്യവുംവെച്ച് ചുമ്മാതങ്ങ് ഓടാമെന്ന് കരുതാൻവരട്ടെ. ഇത്തരം പ്രചാരണത്തിന് മോട്ടർവാഹനവകുപ്പ് നിശ്ചയിച്ച തുകകേട്ടാൽ ഒന്ന് സഡൻ ബ്രേക്കിടും. ഒരുമാസത്തേക്ക് 2000 രൂപ. തയ്യാറാകാത്തവരിൽനിന്ന് പിഴ ഈടാക്കും. ഓട്ടോറിക്ഷാ ഉടമയുടെ പേരിലാണ് നടപടിയുണ്ടാകുക. ഉറപ്പാണ് എൽ.ഡി.എഫ്. എന്ന പരസ്യവാചകമാണ് ഓട്ടോറിക്ഷകളുടെ മുകളിൽ ഇടംപിടിച്ചത്. ഇതേക്കുറിച്ച് യു.ഡി.എഫ്. പരാതി നൽകിയിരുന്നു. വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരം ഓട്ടോറിക്ഷയുടെ മുകൾഭാഗം അളന്നു തിട്ടപ്പെടുത്തിയാണ് തുക നിശ്ചയിച്ചത്. തിരുവനന്തപുരം നഗരത്തിൽമാത്രം 500-ഓളം ഓട്ടോകളിൽ പരസ്യം പതിച്ചിട്ടുണ്ട്. ഇതിൽ നിയമലംഘനമില്ലെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. പരസ്യം പതിക്കുന്ന വാഹനം മോട്ടോർവാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കണം. തിരഞ്ഞെടുപ്പ് കാലമായതിനാൽ വാഹനം തടഞ്ഞുള്ള പരിശോധന ഉണ്ടാകില്ല. പകരം ഇ-ചെലാൻ വഴി പിഴ ചുമത്താനാണ് നീക്കം. Content Highlights:MVD Kerala Decided 2000 Rupees Fees For Election Advertisement In Auto


from mathrubhumi.latestnews.rssfeed https://ift.tt/3vkddaH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages