ചിന്നക്കനാലില്‍ അനധികൃത മരംവെട്ട്; ഏലക്കുത്തകപ്പാട്ട ഭൂമിയില്‍ ഉള്‍പ്പെടെ മുറിച്ചത് 142 മരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 27, 2021

ചിന്നക്കനാലില്‍ അനധികൃത മരംവെട്ട്; ഏലക്കുത്തകപ്പാട്ട ഭൂമിയില്‍ ഉള്‍പ്പെടെ മുറിച്ചത് 142 മരങ്ങള്‍

ഇടുക്കി: ചിന്നക്കലാലിലെ ഏലക്കുത്തകപ്പാട്ട ഭൂമിയിൽ നിന്ന് ഉൾപ്പടെ അധികൃതമായി മുറിച്ച് മാറ്റിയത് 142 മരങ്ങൾ. മരം മുറിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. നേരത്തെ ഒന്നേകാൽ ലക്ഷം പിഴ മാത്രമാണ് വനം വകുപ്പ് ഇവർക്ക് ചുമത്തിയിരുന്നത്. ചിന്നക്കനാൽ മുത്തമ്മാൽ കോളനിക്ക് സമീപമുള്ള തൃശൂർ സ്വദേശിയുടെ പേരിലുള്ള പട്ടയഭൂമി, ഏലക്കുത്തക ഭൂമി എന്നിവയിൽ നിന്ന് ഉൾപ്പടെയാണ് മരങ്ങൾ മുറിച്ചത്. മാർച്ച് 17 ന് ഇവിടെ പരിശോധന നടത്തിയ വനപാലകർ 95 മരങ്ങൾ മുറിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ കേവലം ഒന്നേകാൽ ലക്ഷം രൂപ പിഴ മാത്രമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പിന്നീട് ഇന്നലെ ഡി.സി.എഫ് ചുമതലപ്പെടുത്തിയ സംഘം ഇവിടെ പരിശോധന നടത്തിയപ്പോഴാണ് 142 മരങ്ങളാണ് മുറിച്ചതെന്ന് കണ്ടെത്തിയത്. മരം മുറിച്ചവരെ അറസ്റ്റ് ചെയ്യും എന്നാണ് ഇപ്പോൾ വനപാലകർ അറിയിക്കുന്നത്. നേരത്തെ റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പട്ടയഭൂമിയും കുത്തകപ്പാട്ട ഭൂമിയും തിട്ടപ്പെടുത്തുന്നതിനാണ് റവന്യു സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. മരം മുറിച്ചത് മൂന്ന് പേരാണെന്ന് കണ്ടെത്തയിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് ഇപ്പോൾ വനപാലകർ അറിയിച്ചിരിക്കുന്നത്. Content Highlights: Illegal Tree Cutting in Chinnakanal Idukki


from mathrubhumi.latestnews.rssfeed https://ift.tt/2QN7ydB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages