അമ്മക്കൂട്ടായ്‌മ പേപ്പർപേനയിൽ വിത്തിടുന്നു; മുളയ്ക്കുന്നത് 14 രാജ്യങ്ങളിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 13, 2021

അമ്മക്കൂട്ടായ്‌മ പേപ്പർപേനയിൽ വിത്തിടുന്നു; മുളയ്ക്കുന്നത് 14 രാജ്യങ്ങളിൽ

തൃശ്ശൂർ: ഭിന്നശേഷിക്കാരുടെ, സമൂഹത്തിൽനിന്ന് ഉൾവലിയുന്ന ശീലമുള്ള അമ്മമാരെ പുറത്തെത്തിക്കുകയാണ് പ്രിയജ മധു എന്ന വീട്ടമ്മ. ഇതിനായി ഉപയോഗപ്പെടുത്തിയത് ഭിന്നശേഷിക്കാരിയുടെ അമ്മ എന്ന സ്വന്തം അനുഭവവും പേപ്പർപേന നിർമാണം എന്ന ചെറിയ തൊഴിലും. ഇപ്പോൾ പ്രിയജയുടെ പരിശീലനം നേടി വരുമാനമുണ്ടാക്കുന്നത് 22 വീട്ടമ്മമാർ. ഇവരുടെ വിത്തുപേന വിറ്റഴിയുന്നത് ഇന്ത്യയിലും മറ്റു 14 രാജ്യങ്ങളിലും. മധു പണിക്കരുടെ ഭാര്യയും പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ മകളുമാണ് പ്രിയജ.തൃശ്ശൂർ കഴിന്പ്രത്തെ പ്രിയജയുടെ മകൾ അനഘയ്ക്ക് സെറിബ്രൽ പാൾസിയാണ്. മകൾ പഠിച്ച സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകന് നൽകാനായി അധ്യാപക രക്ഷാകർതൃസംഘടന ആവശ്യപ്പെട്ട 100 പേപ്പർപേനകൾ നൽകാനായതാണ് പേപ്പർപേന നിർമാണത്തിലെ വഴിത്തിരിവ്. പിന്നീട്, ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാരെ കണ്ടെത്തി വിത്ത് പേപ്പർപേന നിർമാണത്തിൽ സൗജന്യ പരിശീലനം നൽകി. ഇപ്പോൾ പരിശീലനം നേടിയവർ 22 ആയി. ഇന്ത്യയിലും വിദേശത്തുമായി ഇൗ അമ്മക്കൂട്ടായ്‌മ വിറ്റഴിച്ചത് രണ്ടരലക്ഷം പേപ്പർപേനകൾ. ഇൗ കൂട്ടായ്‌മയ്ക്ക്‌ പേരില്ല. രജിസ്ട്രേഷനില്ല. പൊട്ടാത്ത കൂട്ടായ്‌മയാണ് കെട്ടുറപ്പ്.മകൾ അനഘ വരുമാനവും അംഗീകാരവും കിട്ടുന്ന ഏതെങ്കിലും മേഖലയിലെത്തണമെന്ന തീരുമാനത്തോടെയാണ് പ്രിയജ ഹാൻഡിേക്രാപ്‌സ്‌ എന്ന സംഘടനയിൽ അംഗത്വമെടുത്തതും പേപ്പർപേന നിർമാണം പഠിച്ചതും. പാഴ്‌പേപ്പറിലായിരുന്നു ആദ്യം നിർമാണം. പിന്നീട് സ്‌കൂളുകാർ പേനയ്ക്കായി തേടിയെത്തിയതോടെ ഉയർന്ന ഗുണനിലവാരത്തിൽ നിർമിച്ചു. ഭിന്നശേഷിക്കാരുടെ അമ്മമാരെ കണ്ടെത്തിയതും അവർക്ക് തീർത്തും സൗജന്യമായി പരിശീലനം നൽകിയതും പ്രിയജ തന്നെ. സൗഹൃദങ്ങൾ ഉപയോഗപ്പെടുത്തി കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി 14 രാജ്യങ്ങളിേലക്ക് പേന അയയ്ക്കുന്നു. പേരുള്ള സ്റ്റിക്കർ വേണ്ടാത്ത പേനയ്ക്ക് എട്ടുരൂപയാണ്. പേരുള്ളതിന് ഒൻപതും. പേനനിർമാണത്തിനുള്ള ഗുണമേറിയ വസ്തുക്കൾ മൊത്തമായി വാങ്ങിനൽകുന്നതും പ്രിയജയാണ്. ഒരു പേനയിൽ ഒരു വീട്ടമ്മയ്ക്ക് നാലുരൂപ വരെ വരുമാനം കിട്ടുന്നുണ്ട്.ലോക്ഡൗൺകാലത്ത് വീട്ടമ്മമാരെ ചാണകപ്പൊടി-മരപ്പശ സമ്മിശ്ര ചെരാത് നിർമാണവും േപപ്പർ ബാഗ് നിർമാണവും സ്‌ക്രീൻ പ്രിന്റിങ്ങും പ്രിയജ പരിശീലിപ്പിച്ചു. ശക്തിപ്രസാദാണ് മകൻ.


from mathrubhumi.latestnews.rssfeed https://ift.tt/3ctS3yj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages