ചെന്നൈ:ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിങ് തെരെഞ്ഞെടുത്തു. ഇന്ത്യയുടെ മുൻനിര ബൗളറായ ജസ്പ്രീത് ബുംറ ഇന്ന് കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഷഹബാസ് നദീമും വാഷിങ്ടൺ സുന്ദറും ടീമിൽ നിന്നും പുറത്തായി. പകരം മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ടീമിൽ ഇടം നേടി. ഇംഗ്ലണ്ടിൽ ഫോക്സ്, മോയിൻ അലി, സ്റ്റ്യുവർട്ട് ബ്രോഡ്, ഒലി സ്റ്റോൺ എന്നിവർ ടീമിലിടം നേടി ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നെങ്കിൽ ശനിയാഴ്ച മറ്റൊരു പോരാട്ടത്തിനിറങ്ങുമ്പോൾ ആശങ്കയുടെ പെരുംകടലിലാണ്. തോറ്റാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം അവസാനിക്കും. ക്യാപ്റ്റൻ എന്നനിലയിൽ വിരാട് കോലി ചോദ്യംചെയ്യപ്പെടും. ടീം ഇന്ത്യ ഒന്നാകെ വിമർശിക്കപ്പെടും. അതുകൊണ്ട് ഏതുവിധേനയും കളി ജയിക്കുകയല്ലാതെ ഇന്ത്യയ്ക്ക് മറ്റൊരു സാധ്യതയില്ല. പരമ്പരയിൽ ശേഷിക്കുന്ന മൂന്നു കളിയിൽ രണ്ടിലും ജയിക്കുകയും മറ്റൊന്നിൽ തോൽക്കാതിരിക്കുകയും ചെയ്താലേ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാകൂ. ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണികൾക്ക് നേരിൽ കാണാം. രണ്ടാം ടെസ്റ്റിൽ 50 ശതമാനം സീറ്റുകളിൽ കാണികളെ അനുവദിക്കും. ഒന്നാം ടെസ്റ്റിലേതിനേക്കാൾ മികച്ച ടേൺ കിട്ടുന്ന പിച്ചിലായിരിക്കും ഈ മത്സരം എന്ന് വിലയിരുത്തുന്നു. സ്പിൻ വിഭാഗം ശക്തമാക്കി ഇംഗ്ലണ്ടിനെ വരുതിയിലാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഒന്നാം ടെസ്റ്റിൽ ആർ. അശ്വിൻ നല്ല ഫോമിലായിരുന്നെങ്കിലും ഷഹബാസ് നദീം, വാഷിങ്ടൺ സുന്ദർ എന്നിവരുടെ പരിചയക്കുറവ് പരാജയത്തിലെ പ്രധാന ഘടകമായി. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ജോഫ്ര ആർച്ചർ പരിക്കുമൂലം രണ്ടാം ടെസ്റ്റിൽനിന്ന് പിന്മാറി. കൈയിലെ വേദന കാരണം വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് ഇംഗ്ലണ്ട് ടീം: റോറി ബേൺസ്, ഡോം സിബ്ലി, ഡാൻ ലോറൻസ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഒലി പോപ്പ്, ബെൻ ഫോക്സ്, മോയിൻ അലി, സ്റ്റ്യുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ഒലി സ്റ്റോൺ മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England second test match day one Chennai
from mathrubhumi.latestnews.rssfeed https://ift.tt/3qjPYL3
via
IFTTT
No comments:
Post a Comment