ഇ.ശ്രീധരനെ രാഷ്ട്രത്തിന് ഇനിയും ആവശ്യമുണ്ട്: ബിജെപി എന്‍ട്രി സ്വാഗതം ചെയ്ത് മിലിന്ദ് ദേവ്‌ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 18, 2021

ഇ.ശ്രീധരനെ രാഷ്ട്രത്തിന് ഇനിയും ആവശ്യമുണ്ട്: ബിജെപി എന്‍ട്രി സ്വാഗതം ചെയ്ത് മിലിന്ദ് ദേവ്‌ര

ന്യൂഡൽഹി: മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്ര. ട്വിറ്ററിലൂടെ ആയിരുന്നു മിലിന്ദിന്റെ പ്രതികരണം. തികഞ്ഞ പ്രൊഫഷണലും വൈദഗ്ധ്യമുള്ള എൻജിനീയറും ബ്യൂറോക്രാറ്റുമാണ് ശ്രീധരനെന്ന് മിലിന്ദ് പറയുന്നു. ഇ. ശ്രീധരന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ സ്വാഗതം ചെയ്യാൻ ഒരാൾ ബി.ജെ.പി. അനുഭാവിയാകണമെന്നില്ല. ഒരു തികഞ്ഞ പ്രൊഫഷണലും രാജ്യത്തെ വൈദഗ്ധ്യമുള്ള എൻജിനീയർ-ബ്യൂറോക്രാറ്റുകളിൽ ഒരാളുമാണ് അദ്ദേഹം. അദ്ദേഹത്തെ പോലുള്ളവരെ നമ്മുടെ രാഷ്ട്രീയത്തിന് ഇനിയും ആവശ്യമുണ്ട്- എന്നിങ്ങനെ ആയിരുന്നു ദേവ്രയുടെ ട്വീറ്റ്. One needn't be a BJP supporter to welcome E Sreedharan's entry into active politics. A thorough professional & one of the county's most accomplished engineer-bureaucrats, E Sreedharan belongs to all of India. Our politics needs more like him. — Milind Deora | मिलिंद देवरा ☮️ (@milinddeora) February 18, 2021 content highlights:congress leader milind deora welcomes e sreedharans entry to politics


from mathrubhumi.latestnews.rssfeed https://ift.tt/3qBHU8B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages