മുന്നണിമാറ്റം:എന്‍.സി.പിയുടെ തീരുമാനം ഇന്നറിയാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 11, 2021

മുന്നണിമാറ്റം:എന്‍.സി.പിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡൽഹി: ഇടതിൽ ഉറച്ചുനിൽക്കുമോ വലത്തേക്ക് ചായുമോ? എൻ.സി.പിയുടെ മനസ്സിലിരിപ്പ് ഇന്ന് അറിയാം. പാലാ സീറ്റിൽ തുടങ്ങിയ കലഹം മുന്നണിമാറ്റത്തിലേക്കും പിളർപ്പിലേക്കുമാണ് എൻസിപിയെ എത്തിച്ചിരിക്കുന്നത്. മാണി സി. കാപ്പനും എ.കെ.ശശീന്ദ്രനും രണ്ട് ചേരികളായി ഉറച്ചുനിൽക്കുമ്പോൾ ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശിരസാ വഹിക്കാൻ കാത്തുനിൽക്കുകയാണ് എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. പാലാ ഉൾപ്പെടെയുള്ള സിറ്റിങ് സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് മുന്നണി വിടാനാണ് കാപ്പന്റെ തീരുമാനം. എൽ.ഡി.എഫ്. വിടരുതെന്ന സമ്മർദം ഉയർത്തുകയാണ് ശശീന്ദ്രൻ. പാലാ സീറ്റ് നൽകാത്ത സി.പി.എം. നിലപാടിൽ എൻ.സി.പി. ദേശീയ നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. കേരള നേതാക്കളുമായി പ്രഫുൽ പട്ടേൽ ആദ്യം ചർച്ച നടത്തും. ഡൽഹിയിൽ ഇല്ലെങ്കിലും ശശീന്ദ്രന്റെ അഭിപ്രായം ടെലഫോണിൽ ആരായും. എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടെന്ന റിപ്പോർട്ടുകൾ എൻ.സി.പി. ദേശീയ നേതൃത്വം വിശദമായി അവലോകനം ചെയ്യും. തുടർന്ന് ശരദ് പവാറിന്റെ തീരുമാനം അറിഞ്ഞ ശേഷം പ്രഫുൽ പട്ടേൽ അന്തിമതീരുമാനം പ്രഖ്യാപിക്കും. എൻ.സി.പി. കേന്ദ്രനേതൃത്വത്തിൽ ആശയക്കുഴപ്പം ന്യൂഡൽഹി: പാലാ സീറ്റ് നൽകാത്തതിനാൽ ഇടതുമുന്നണി വിടണോ എന്ന കാര്യത്തിൽ എൻ.സി.പി. ദേശീയനേതൃത്വത്തിൽ ആശയക്കുഴപ്പം. പാലായ്ക്കു പകരം സംവിധാനം നൽകാൻ സി.പി.എം. സമ്മതിച്ചാൽ ഇടതുപക്ഷത്തുതന്നെ തുടരണമെന്നാണ് ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ താത്പര്യം. അതേസമയം, കാണാൻ അവസരം പോലും നൽകാതെ പാലാ സീറ്റും പകരം രാജ്യസഭാ സീറ്റും നൽകാനാവില്ലെന്ന് ഫോണിലൂടെ അസന്ദിഗ്ധമായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ വിഷമത്തിലാണ് ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ. യു.ഡി.എഫിലേക്ക് പോയാലും കുഴപ്പമില്ല എന്ന നിലപാടും അദ്ദേഹത്തിനുണ്ടെന്നറിയുന്നു. ദോഹയിലുള്ള പട്ടേൽ വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ തിരിച്ചെത്തിയാൽ സംസ്ഥാനാധ്യക്ഷൻ ടി.പി. പീതാംബരനുമായും മാണി സി. കാപ്പനുമായും ശരത് പവാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തും. യോഗത്തിൽ മുന്നണി മാറണോ അതോ ഇടതിൽ തന്നെ തുടരണോ എന്ന കാര്യം തീരുമാനിക്കും. പവാറിനോട് അടുത്ത ബന്ധമുള്ള സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഇടതുപക്ഷം വിട്ടുപോകരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം വിജയമുറപ്പുള്ള മറ്റൊരു സീറ്റോ രാജ്യസഭാ സീറ്റോ കിട്ടിയാൽ മുന്നണിയിൽ തുടരാമെന്നാണ് ദേശീയനേതൃത്വം നൽകിയ മറുപടി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് യെച്ചൂരി അറിയിച്ചു. ദേശീയ നേതൃത്വം എന്തു തീരുമാനമെടുത്താലും അതിനൊപ്പമാണ് താനെന്ന് ടി.പി. പീതാംബരൻ പറഞ്ഞു. എന്നാൽ, ഇടതിൽ തുടരാൻ തീരുമാനിക്കുകയും പാലാ സീറ്റോ പകരം തൃപ്തികരമായ സംവിധാനമോ നൽകാതിരിക്കുകയും ചെയ്താൽ മുന്നണി വിടുമെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി. അങ്ങനെയെങ്കിൽ പാലായിൽ കാപ്പൻ തുടർന്നും മത്സരരംഗത്തുണ്ടാവും. ഇടതുപക്ഷ സ്ഥാനാർഥി ആയല്ലെന്നു മാത്രം. content highlights:ncp decision on switching front today


from mathrubhumi.latestnews.rssfeed https://ift.tt/3q8toVH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages