ന്യൂഡൽഹി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്ര മന്ത്രി എം.ജെ. അക്ബർ നൽകിയ ക്രിമിനൽ മാനനഷ്ട കേസിൽ ഇന്ന് വിധി. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിക്കുന്നത്. 1994ൽ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടൽമുറിയിൽ വച്ച് എം.ജെ. അക്ബർ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ വെളിപ്പെടുത്തൽ. മീ ടൂ ക്യാമ്പയിൻ നടക്കുന്ന കാലത്ത് പ്രിയ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഇരുപതോളം സ്ത്രീകളാണ് എം.ജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ അക്ബറിന് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു. മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വർഷങ്ങളായി താൻ ആർജിച്ചെടുത്ത കീർത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവർത്തകർക്കിടയിലും നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് അക്ബർ കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. തനിക്കെതിരേ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം. വ്യാജ ആരോപണം ഉന്നയിച്ച പ്രിയ രമണിയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബർ മുന്നോട്ടുവെച്ചിട്ടുണ്ട്.. എന്നാൽ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രിയ രമണിയും കോടതിയിൽ വ്യക്തമാക്കിയിരുന്നു. content highlights:M J Akbars defamation case on Me too,Delhi court verdict today
from mathrubhumi.latestnews.rssfeed https://ift.tt/3qwrHlg
via
IFTTT
No comments:
Post a Comment